കാപ്പി കുടിക്കാൻ ഇഷ്ടമല്ലാത്തവർ ചുരുക്കമാണ്. പല പരീക്ഷണങ്ങളും നമ്മൾ കാപ്പിയിൽ നടത്താറുണ്ട്. ഉലുവാക്കാപ്പി, ചുക്ക് കാപ്പി, ഏലക്കാ കാപ്പി അങ്ങനെ പോകുന്നു കാപ്പി രുചികൾ. എന്നാൽ ലോകത്തിലെ എറ്റവും വിലയുള്ള കാപ്പിയെ കുറിച്ച് കേട്ടിട്ടുണ്ടോ?
ലുവാക് കോഫി എന്നാണ് അതിന്റെ പേര്. യൂറോപ്പിലും, അമേരിക്കയിലും, ഗള്‍ഫ് നാടുകളിലും കോടീശ്വരന്മാരുടെ പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്നാണ് ഈ കാപ്പി. എന്നാൽ ഈ കാപ്പിപ്പൊടി ഉണ്ടാക്കുന്നത് ഒരു ജീവിയുടെ വിസര്‍ജ്യത്തില്‍ നിന്നാണ്.
മറ്റാരുടേയുമല്ല, മരപ്പട്ടിയുടെ വിസർജ്യത്തിൽ നിന്നാണ് ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പിപ്പൊടി തയാറാക്കുന്നത്. ഇന്തൊനീഷ്യയിലാണ് ഈ കാപ്പിപ്പൊടി തയാര്‍ ചെയ്യുന്ന രീതിയ്ക്ക് തുടക്കമായത്.
പഴ വർഗങ്ങൾ കഴിക്കുന്ന മരപ്പട്ടിയുടെ മുഖ്യആഹാരമാണ് വിളഞ്ഞ കാപ്പിക്കുരു. കോഫി അറബിക്ക എന്ന കാപ്പിക്കുരു സുമാത്രയന്(അത്പാദന രീതി) രീതിയില്‍ മരപ്പട്ടിയെ കാണ്ട് തീറ്റിക്കും. തുടര്‍ന്ന് ഈ ജീവിയുടെ വിസര്‍ജ്യത്തില്‍ നിന്ന് ആ കാപ്പിക്കുരു വീണ്ടെടുക്കും.
മരപ്പട്ടിയുടെ കുടലിന്റെ പ്രത്യേകത കാരണം മറ്റു വിസര്‍ജ്യം കലരാതെ പുറംതള്ളപ്പെടുന്ന കാപ്പിക്കുരു ശേഖരിച്ച് കഴുകിയുണക്കി റോസ്റ്റ് ചെയ്താണ് അമൂല്യമായ ലുവാക് കോഫി ഉണ്ടാക്കുന്നത്. കിലോയ്ക്ക് 100 ഡോളര്‍ മുതല്‍ 1300 ഡോളര്‍ വരെ വിപണിയില്‍ വില വരുന്ന കോപ്പി ലുവാക് വകഭേദങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.