റിയോ ഡീ ഷാനെറോ: നീണ്ട 12 വർഷത്തെ കാത്തിരിപ്പിനാണ് പെറുവിനെതിരായ ജയത്തിലൂടെ വീണ്ടും കോപ്പ കിരീടം ചൂടി ബ്രസീൽ വിരാമമിട്ടത്. ഇതിനു മുൻപ് 2007ലായിരുന്നു ബ്രസീൽ കോപ്പയിൽ ജേതാക്കളായത്.
2007നു മുന്നേ 1919, 1922, 1949, 1989, 1997, 1999, 2004 വർഷങ്ങളിലും അവർ കിരീടം നേടി. ഇതോടെ മറ്റൊരു നേട്ടം കൂടി ബ്രസീൽ കൈവരിച്ചു. ആതിഥേയത്വം വഹിച്ചപ്പോഴെല്ലാം കോപ്പ കിരീടം സ്വന്തമാക്കിയ ടീം എന്ന ഖ്യാതിയാണ് ബ്രസീൽ സ്വന്തമാക്കിയത്.
ഫൈനലിലെത്തിയ രണ്ടുവട്ടവും കോപ്പ കിരീടം നേടിയ പെറുവാകട്ടെ അവരുടെ മൂന്നാം ഫൈനലിൽ തകർന്നടിയുകയും ചെയ്തു. 1939, 1975 വർഷങ്ങളിലാണ് പെറു ഇതിനു മുന്നെ ഫൈനലിൽ എത്തിയത്. 39ൽ ഉറുഗ്വയേയും 75ൽ കൊളംബിയയേയും തറപറ്റിച്ചായിരുന്നു പെറുവിന്റെ രണ്ട് കിരീട നേട്ടങ്ങൾ.