കൊയിലാണ്ടി: ദേശീയ പാതയിലെ കോരപ്പുഴ പാലം പൊളിച്ച് പുതിയ പാലം നിര്‍മിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ബോട്ട് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സൗജന്യമായിട്ടായിരിക്കും ബോട്ട് സര്‍വീസ് നടത്തുക.
ഇതിന് വേണ്ടിയുള്ള ബോട്ട് ജെട്ടിയുടെ നിര്‍മാണം തുടങ്ങി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ജെട്ടി നിര്‍മിക്കുന്നത് നാളെയാണ് കോരപ്പുഴ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നത്. ദീര്‍ഘദൂര ബസുകള്‍ വെങ്ങളം ബൈപാസിലൂടെയാണ് കടത്തിവിടുക.
ഹൃസ്വദൂര യാത്രകാര്ക്കുണ്ടാകുന്ന ബുദ്ധിമുട്ടുപരിഹരിക്കാനാണ് ബോട്ട് സര്‍വീസ് നടത്തുന്നത്. കൊയിലാണ്ടി -കോഴിക്കോട് ബസുകള്‍ കോരപ്പുഴ വരെയും, കോഴിക്കോട് നിന്നും കോരപ്പുഴ വരെയും സര്‍വീസ് നടത്തും.