സിയൂൾ: ചാര ഉപഗ്രഹം ബഹിരാകാശത്ത് എത്തിക്കാനുള്ള ഉത്തരകൊറിയൻ ശ്രമങ്ങൾക്കു വീണ്ടും തിരിച്ചടി. ഇന്നലെ പുലർച്ചെ നടന്ന ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു.
ഉപഗ്രഹം കൊറിയൻ ഉപദ്വീപിനും ചൈനയ്ക്കും ഇടയിലുള്ള കടലിൽ തകർന്നുവീണു. മൂന്നു മാസം മുന്പ് ആദ്യം വിക്ഷേപിച്ച ഉപഗ്രഹവും കടലിൽ തകർന്നുവീണിരുന്നു. ഒക്ടോബറിൽ വീണ്ടും ഉപഗ്രഹം വിക്ഷേപിക്കുമെന്ന് പ്യോംഗ്യാംഗ് ബഹിരാകാശ ഏജൻസി അറിയിച്ചു.
ഉത്തരകൊറിയയ്ക്കെതിരേ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന ആക്രമണങ്ങൾ തടയുകയെന്ന ഉദ്ദേശ്യത്തോടെയാണു ഭരണാധികാരിയായ കിം ജോംഗ് ഉൻ ചാര ഉപഗ്രഹപദ്ധതി നടപ്പാക്കുന്നത്.