കട്ടപ്പന സ്വദേശി പേരൂക്കുന്നേൽ റോയിയുടെ വീട്ടിൽ എലിക്കെണിയിൽപെട്ട പെരുച്ചാഴി കൗതുകമായി. ചുവന്ന കണ്ണുകളും വെളുത്ത രോമങ്ങളുമായി കെണിയിലായ ചുള്ളനിപ്പോൾ വീട്ടുകാരുടെ ഇഷ്ടക്കാരനായി മാറിയിരിക്കുകയാണ്.
അപ്രതീക്ഷിതമായെത്തിയ വിശിഷ്ടാതിഥിക്ക് റോയിയുടെ മക്കളായ ജീവനും റൊണാൾഡും ചേർന്ന് ഉഗ്രൻ പേരുമിട്ടു – കൊറോക്കി. അതായത് കൊറൊണക്കാലത്തെത്തിയ മിക്കി.
പുരയിടത്തിൽ മൂഷികശല്യം രൂക്ഷമായതോടെയാണ് റോയി എലിപ്പെട്ടി സ്ഥാപിച്ചത്. വിവരമറിഞ്ഞ് അപൂർവ എലിയെക്കാണാൻ നിരവധിയാളുകളാണ് റോയിയുടെ വീട്ടിലെത്തുന്നത്.
ജനിതകമാറ്റമാണ് നിറവ്യത്യാസത്തിന് കാരണമെന്നാണ് വിദഗ്ധരുടെ നിഗമനം.