കാമുകനൊപ്പം ജീവിക്കാനിറങ്ങിയ തന്നെ കാണാനില്ലെന്നു സോഷ്യല്‍ മീഡിയകളിലും മറ്റും വ്യാജപ്രചാരണങ്ങള്‍ നടത്തുന്നത് അവസാനിപ്പിക്കണമെന്നു കോതമംഗലം സ്വദേശിയും 19 വയസുകാരിയുമായ റഹ്മത്ത് സലിന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിവാഹത്തിനു വീട്ടുകാര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു കാമുകന്റെ കൂടെ പോകുന്നെന്നു കത്തെഴുതിവച്ചാണ് കഴിഞ്ഞ 10നു വീടുവിട്ടത്. എന്നാല്‍, തന്നെക്കുറിച്ച് യാതൊരു സൂചനയുമില്ലെന്നു കാണിച്ചു ബന്ധുക്കള്‍ കോതമംഗലം പോലീസില്‍ പരാതി നല്കി.
കാമുകനും മലപ്പുറം സ്വദേശിയുമായ മുഹമ്മദ് അസ്ഹറുദ്ദീന്റെ കൂടെ കൊണ്ടോട്ടിയിലാണ് താമസിക്കുന്നത്. കോളേജില്‍നിന്നു കാണാതായെന്ന തരത്തിലാണ് സാമൂഹികമാധ്യമങ്ങളിലെ പ്രചാരണം. സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാവാനാണ് തീരുമാനമെന്ന് കാമുകനും 21 വയസുകാരനുമായ മുഹമ്മദ് അസ്ഹറുദ്ദീന് പറഞ്ഞു.