വി​​ദൂ​​ര പ​​ഠ​​നം​​വ​​ഴി ഉ​​ന്ന​​ത​​ബി​​രു​​ദം! സാ​​ധാ​​ര​​ണ​​ക്കാ​​രി​​ൽ​​നി​​ന്നും തട്ടിയെടുത്തത്‌ ലക്ഷങ്ങൾ; കോട്ടയത്തെ ഈ ​​സ്ഥാ​​പ​​ന​​ത്തി​​ൽ പ​​ഠി​​ച്ച​​വ​​ർ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​മാ​​ക്ക​​ണ​​മെ​​ന്നു പോ​​ലീ​​സ്

കോ​​ട്ട​​യം: വി​​ദൂ​​ര പ​​ഠ​​നം​​വ​​ഴി ഉ​​ന്ന​​ത​​ബി​​രു​​ദം നേ​​ടാ​​മെ​​ന്നു വി​​ശ്വ​​സി​​പ്പി​​ച്ച് സാ​​ധാ​​ര​​ണ​​ക്കാ​​രി​​ൽ​​നി​​ന്നും ല​​ക്ഷ​​ങ്ങ​​ൾ ത​​ട്ടി​​യെ​​ടു​​ത്ത ഓ​​ൾ ഇ​​ന്ത്യ ഡി​​സ്റ്റ​​ൻ​​സ് എ​​ഡ്യു​​ക്കേ​​ഷ​​ൻ (എ​​യ്ഡ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ) മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​ർ​​മാ​​ർ അ​​റ​​സ്റ്റി​​ൽ.

മാ​​സ​​ങ്ങ​​ളാ​​യി ഒ​​ളി​​വി​​ൽ ക​​ഴി​​ഞ്ഞി​​രു​​ന്ന പ്ര​​തി​​ക​​ളെ വെ​​സ്റ്റ് പോ​​ലീ​​സാ​​ണു പി​​ടി​​കൂ​​ടി​​യ​​ത്. മ​​ല​​പ്പു​​റം കോ​​ട്ടൂ​​ർ മ​​ങ്ങാ​​ട്ടു​​പു​​ലം പൂ​​വ​​ല്ലൂ​​ർ ഷ​​രീ​​ഫ് (32), വെ​​സ്റ്റ് കോ​​ട്ടൂ​​ർ പി​​ച്ച​​ൻ കു​​ന്ന​​ശേ​​രി അ​​ബ്ദു​​ൾ ആ​​ഷി​​ഫ് (32) എ​​ന്നി​​വ​​രെ​​യാ​​ണ് അ​​റ​​സ്റ്റു ചെ​​യ്ത​​ത്.

കോ​​ട്ട​​യം ന​​ഗ​​ര​​മ​​ധ്യ​​ത്തി​​ൽ സ്റ്റാ​​ർ ജം​​ഗ്ഷ​​ൻ കേ​​ന്ദ്രീ​​ക​​രി​​ച്ച് ഓ​​ൾ ഇ​​ന്ത്യ ഡി​​സ്റ്റ​​ൻ​​സ് എ​​ഡ്യു​​ക്കേ​​ഷ​​ൻ എ​​ന്ന പേ​​രി​​ൽ സ്ഥാ​​പ​​നം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു പ്ര​​തി​​ക​​ൾ.

ത​​മി​​ഴ്നാ​​ട്ടി​​ലെ മ​​ധു​​ര കാ​​മ​​രാ​​ജ് സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​ട​​ക്കം വി​​വി​​ധ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ ഡി​​ഗ്രി കോ​​ഴ്സു​​ക​​ൾ ഹ്ര​​സ്വ​​കാ​​ല​​യ​​ള​​വി​​ൽ പാ​​സാ​​ക്കി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ ന​​ൽ​​കു​​മെ​​ന്നു പ​​റ​​ഞ്ഞാ​​ണ് ഇ​​വ​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ളെ ആ​​ക​​ർ​​ഷി​​ച്ചി​​രു​​ന്ന​​ത്.

മ​​ധു​​ര കാ​​മ​​രാ​​ജ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ മൂ​​ന്നു വ​​ർ​​ഷ ബി​​ബി​​എ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ആ​​റു​​മാ​​സം കൊ​​ണ്ടു ന​​ൽ​​കാ​​മെ​​ന്നു വി​​ശ്വ​​സി​​പ്പി​​ച്ച് കൊ​​ല്ലം സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​ൽ​​നി​​ന്നും 33000 രൂ​​പ ഫീ​​സാ​​യി വാ​​ങ്ങി​​യ ശേ​​ഷം, ഇ​​തേ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത മ​​റ്റൊ​​രു വി​​ദ്യാ​​ർ​​ഥി​​യു​​ടെ ഹാ​​ൾ​​ടി​​ക്ക​​റ്റ് ന​​ന്പ​​ർ വ്യാ​​ജ​​മാ​​യി ന​​ൽ​​കി​​യാ​​ണു പ്ര​​തി​​ക​​ൾ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ​​ത്.

ഇ​​ത്ത​​ര​​ത്തി​​ൽ ത​​ട്ടി​​പ്പി​​ന് ഇ​​ര​​യാ​​യ വി​​ദ്യാ​​ർ​​ഥി അ​​ന്വേ​​ഷി​​ച്ച​​പ്പോ​​ഴാ​​ണ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ഇ​​യാ​​ളു​​ടെ പേ​​ര് പോ​​ലും ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നു ക​​ണ്ടെ​​ത്തി​​യ​​ത്.

വെ​​സ്റ്റ് പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ​​്തതോ​​ടെ പ്ര​​തി​​ക​​ൾ മു​​ൻ​​കൂ​​ർ ജാ​​മ്യ​​വു​​മാ​​യി കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു. ജാ​​മ്യാ​​പേ​​ക്ഷ ത​​ള്ളി​​യ കോ​​ട​​തി ന​​ട​​ത്തി​​യ പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ഇ​​വ​​രു​​ടെ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​നു മ​​ധു​​ര കാ​​മ​​രാ​​ജ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ല്ലെ​​ന്നു ക​​ണ്ടെ​​ത്തി. പ്ര​​തി​​ക​​ൾ ഹൈ​​ക്കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചു ജാ​​മ്യം നേ​​ടു​​ക​​യാ​​യി​​രു​​ന്നു.

ഹൈ​​ക്കോ​​ട​​തി വി​​ധി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റു ചെ​​യ്യുകയായിരുന്നു. കോ​​ട​​തി നി​​ർ​​ദേ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പ്ര​​തി​​ക​​ളെ പി​​ന്നീ​​ട് ജാ​​മ്യ​​ത്തി​​ൽ വി​​ട്ടു.

സം​​സ്ഥാ​​ന​​ത്തെ​​ന്പാ​​ടും ശാ​​ഖ​​ക​​ളു​​ള്ള സ്ഥാ​​പ​​ന​​ത്തി​​ന്‍റെ വ്യാ​​ജ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ പ​​ല​​ർ​​ക്കും ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ന്നു സം​​ശ​​യി​​ക്കു​​ന്ന​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ഈ ​​സ്ഥാ​​പ​​ന​​ത്തി​​ൽ പ​​ഠി​​ച്ച​​വ​​ർ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​മാ​​ക്ക​​ണ​​മെ​​ന്നും പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

Related posts

Leave a Comment