കോ​ത​മം​ഗ​ലം പ​ള്ളി: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഹൈ​ക്കോ​ട​തി ത​ള്ളി


കൊ​ച്ചി: കോ​ത​മം​ഗ​ലം പ​ള്ളി ഏ​റ്റെ​ടു​ത്ത് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് കൈ​മാ​റു​ന്ന​തി​ന് എ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ൽ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ള്ളി.

വി​ധി ന​ട​പ്പാ​ക്കേ​ണ്ട​ത് സ​ർ​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. പ​ള്ളി ഏ​റ്റെ​ടു​ത്തു ഓ​ർ​ത്ത​ഡോ​ക്സ്‌ സ​ഭ​യ്ക്ക് കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​ണേ​റ്റ​ത്.

1934ലെ ​ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് വേ​ണം കോ​ത​മം​ഗ​ലം പ​ള്ളി​യു​ടെ ഭ​ര​ണം നി​ർ​വ​ഹി​ക്ക​പ്പെ​ടേ​ണ്ട​തെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​ക്ക് എ​തി​രാ​ണ് പ​ള്ളി ഏ​റ്റെ​ടു​ത്തു ന​ൽ​കാ​നു​ള്ള ഹൈ​ക്കോ​ട​തി വി​ധി​യെ​ന്ന വാ​ദ​വും കോ​ട​തി ത​ള്ളി.

Related posts

Leave a Comment