കൊച്ചി: കോതമംഗലം പള്ളിത്തർക്കത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ കോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് എന്താണ് കാലതാമസമെന്ന് കോടതി ചോദിച്ചു.
പള്ളിയിൽ പ്രവേശിക്കാൻ സിആർപിഎഫ് സംരക്ഷണ സമിതി ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. മൂവാറ്റുപുഴ ഡിവൈഎസ്പി മറുപടി നൽകണം കോടതി ആവശ്യപ്പെട്ടു.