കോതമംഗലം: നാനാ ജാതിമതത്ഥരുടെ അശ്രയ കേന്ദ്രമായ മാർത്തോമ ചെറിയപള്ളി പിടിച്ചെടുക്കാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കുമെന്നും പള്ളി സംരക്ഷിക്കാനുള്ള വിശ്വാസികളുടെ പോരാട്ടത്തിൽ എന്റെ നാട് ജനകീയ കൂട്ടായ്മയുടെ പതിനായിരക്കണക്കിന് കുടുംബങ്ങൾ ചെറിയപള്ളിക്കൊപ്പം മുന്നിലുണ്ടാകുമെന്നും എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം.
കോതമംഗലം ചെറിയപള്ളി സംരക്ഷിക്കാൻ മതമൈത്രി സംരക്ഷണ സമിതി നടത്തിവരുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്റെ 39-ാം ദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പള്ളിക്കേസിൽ രണ്ടാഴ്ചക്കകം ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയ സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് മതമൈത്രി സമിതിയുടെ തീരുമാനം.
ഫ.ജോസ് പരുത്തുവേലിൽ അധ്യക്ഷത വഹിച്ചു. കെ.പി. ബാബു, കെ.പി. കുര്യാക്കോസ്, ഡാമി പോൾ, ജോർജ് അബാട്ട്, സി.കെ. സത്യൻ, ജോർജ് കുര്യയ്പ്, എം.യു. ബേബി, പരീത് പട്ടമാവുടി, സലോമി എൽദോസ്, പി. പ്രകാശ്, ജോർജുക്കുട്ടി, എം.എസ്. ബെന്നി, ബിജി ഷിബു എന്നിവർ പ്രസംഗിച്ചു.