കോതമംഗലം: ഷോർട്ട് ഫിലിം സംവിധായകനെ കോതമംഗലത്തെ ഒരു സ്വകാര്യ ലോഡ്ജിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കുറുപ്പംപടി കൊമ്പനാട് സ്വദേശി പടിക്കക്കുടി ജയൻ (29) ആണ് മരിച്ചത്.
ഇയാളോടൊപ്പം ലോഡ്ജിൽ താമസിച്ച നേര്യമംഗലം പുതുക്കുന്നേൽ ജോബി (സിൽവർ ജോബി -28) ഇന്ന് രാവിലെ 7.15 ഓടെ കോതമംഗലം പോലിസിൽ കീഴടങ്ങി. കോതമംഗലം മുൻസിപ്പൽ മാർക്കറ്റിന് സമീപം ബൈപ്പാസ് ലിങ്ക്റോസിൽ ഇവർ താമസിച്ചിരുന്ന മാരിയേലിൽ ലോഡ്ജ് മുറിയിൽ കഴിഞ്ഞ രാത്രിയിലാണ് സംഭവം നടന്നത്. കഴുത്തറുത്താണ് കൊലപ്പെടുത്തിയിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം.
കഴുത്തിൽ ആഴത്തിൽ മുറിവുണ്ട്. മുറിയിൽ നിന്ന് മദ്യക്കുപ്പികളും കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അസൂത്രിത കൊലപാതകമാണെന്നും സംശയമുണ്ടെന്നു പോലീസ് പറഞ്ഞു. ഷോർട്ട് ഫിലിം നിർമാണവുമായി ബന്ധപ്പെട്ട് ഒരു മാസത്തോളമായി ഇരുവരും ലോഡ്ജിൽ ഒരുമിച്ച് താമസിച്ച് വരികയായിരുന്നുവെന്നാണ് അറിയുന്നത്.
ഇന്നലെ രാത്രി പത്തോടെ ഇവർ താമസിച്ചിരുന്ന ലോഡ്ജിൽ നിന്നും ഒച്ചപ്പാടും ബഹളവും കേട്ടിരുന്നതായി സമീപ വാസികൾ പറഞ്ഞു . കോതമംഗലം പോലീസ് ലോഡ്ജിലെത്തി ഇൻക്വസ്റ്റ് ആരംഭിച്ചു. പ്രതി ജോബി യുടെ മൊഴി രേഖപ്പെടുത്തി ചോദ്യം ചെയ്ത് വരിക്കയാണ്. കോത