നിലവിളിച്ചു മക്കൾ പിന്തരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മാറിയില്ല; പട്ടാപ്പകൽ മക്കളുടെ മുന്നിൽ അമ്മ വെട്ടേറ്റു മരിച്ചു; പ്രണയ വിവാഹമായിരുന്നെങ്കിലും സജിയ്ക്ക് പ്രിയയേ സംശയം; കോതംമഗംലം കൊലപാതകത്തിലെ പിന്നാമ്പുറകഥയിങ്ങനെ…

കോ​​ത​​മം​​ഗ​​ലം: ഊ​​ന്നു​​ക​​ലി​​നു സ​​മീ​​പം ന​​മ്പൂ​​രി​​ക്കൂ​​പ്പ് കാ​​പ്പി​​ച്ചാ​​ലി​​ല്‍ വീ​​ട്ട​​മ്മ പ​​ട്ടാ​​പ്പ​​ക​​ൽ മ​​ക്ക​​ളു​​ടെ മു​​ന്നി​​ൽ വെ​​ട്ടേ​​റ്റു മ​​രി​​ച്ചു. കാ​​പ്പി​​ച്ചാ​​ല്‍ ഭാ​​ഗ​​ത്തു വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന ആ​​മ​​ക്കാ​​ട്ട് സ​​ജി ആ​​ന്‍റ​​ണി​​യു​​ടെ ഭാ​​ര്യ പ്രി​​യ (38) ആ​​ണു ക​​ഴു​​ത്തി​​നു വെ​​ട്ടേ​​റ്റു മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​യി​​രു​​ന്നു സം​​ഭ​​വം.

കൊ​​ല​​പാ​​ത​​ക​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ഭ​​ർ​​ത്താ​​വ് സ​​ജി​​യെ (42) പോ​​ലീ​​സ് തെ​​ര​​യു​​ന്നു. ഇ​​യാ​​ൾ ഒ​​ളി​​വി​​ലാ​​ണ്. സം​​ശ​​യ​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണു കൊ​​ല​​പാ​​ത​​കം ന​​ട​​ന്ന​​തെ​​ന്നാ​​ണു പോ​​ലീ​​സി​​ന്‍റെ പ്രാ​​ഥ​​മി​​ക​​നി​​ഗ​​മ​​നം. കെ​​ട്ടി​​ട നി​​ർ​​മാ​​ണ തൊ​​ഴി​​ലാ​​ളി​​യാ​​ണു സ​​ജി. കൊ​​ല​​പാ​​ത​​ക​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ച്ച ചെ​​റി​​യ വാ​​ക്ക​​ത്തി സ്ഥ​​ല​​ത്തു​​നി​​ന്നു പോ​​ലീ​​സ് ക​​ണ്ടെ​​ടു​​ത്തു.

പ്രി​​യ​​യു​​ടെ ക​​ഴു​​ത്തി​​നു പി​​ന്നി​​ലും നെ​​ഞ്ചി​​ലും ആ​​ഴ​​ത്തി​​ല്‍ മു​​റി​​വേ​​റ്റി​​ട്ടു​​ണ്ട്. വീ​​ടി​​ന്‍റെ അ​​ടു​​ക്ക​​ള ഭാ​​ഗ​​ത്തു വ​​ച്ചാ​​ണു വെ​​ച്ചേ​​റ്റ​​ത്. അ​​ച്ഛ​​ന്‍ അ​​മ്മ​​യെ വാ​​ക്ക​​ത്തി​​ക്കു വെ​​ട്ടു​​ന്ന​​തു ക​​ണ്ടു മ​​ക്ക​​ളാ​​യ എ​​ബി​​നും (12), ഗോ​​ഡ്‌വി​​നും (10) ഉ​​റ​​ക്കെ നി​​ല​​വി​​ളി​​ച്ചു പി​​ന്‍തി​​രി​​പ്പി​​ക്കാ​​ന്‍ ശ്ര​​മി​​ച്ചി​​രു​​ന്നു.

അ​​മ്മ​​യെ അ​​പ്പ​​ന്‍ വാ​​ക്ക​​ത്തി​​ക്കു വെ​​ട്ടു​​ന്നു ര​​ക്ഷി​​ക്ക​​ണേ​​യെ​​ന്നു‌ ഗോ​​ഡ്‌വി​​ൻ 200 മീ​​റ്റ​​ര്‍ മാ​​റി​​യു​​ള്ള അ​​യ​​ൽ​​വീ​​ട്ടി​​ലെ​​ത്തി അ​​പേ​​ക്ഷി​​ച്ച​​താ​​യും പ​​റ​​യു​​ന്നു. വീ​​ട്ടു​​കാ​​ർ ചി​​ല​​രെ​​ക്കൂ​​ട്ടി സ്ഥ​​ല​​ത്തെ​​ത്തി​​യ​​പ്പോ​​ള്‍ ര​​ക്തം​​വാ​​ര്‍ന്ന് ച​​ല​​ന​​മ​​റ്റു കി​​ട​​ക്കു​​ന്ന പ്രി​​യ​​യെ​​യാ​​ണു ക​​ണ്ട​​ത്.

സം​​ഭ​​വ​​മ​​റി​​ഞ്ഞു ത​​ടി​​ക്കു​​ളം ഭാ​​ഗ​​ത്തു താ​​മ​​സി​​ക്കു​​ന്ന പ്രി​​യ​​യു​​ടെ അ​​ച്ഛ​​ൻ വ​​യ​​ലി​​ൽ ഔ​​സേ​​ഫും സ​​ഹോ​​ദ​​ര​​ന്‍ പ്ര​​ജു​​ലും സ്ഥ​​ല​​ത്തെ​​ത്തി​​യാ​​ണു പ്രി​​യ​​യെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്. അ​​പ്പോ​​ഴേ​​ക്കും മ​​ര​​ണം സം​​ഭ​​വി​​ച്ചി​​രു​​ന്നു. മൃ​​ത​​ദേ​​ഹം പി​​ന്നീ​​ടു കോ​​ത​​മം​​ഗ​​ലം ധ​​ര്‍മ​​ഗി​​രി ആ​​ശു​​പ​​ത്രി മോ​​ര്‍ച്ച​​റി​​യി​​ലേ​​ക്കു മാ​​റ്റി. പ്രി​​യ ഊ​​ന്നു​​ക​​ല്‍ ടൗ​​ണി​​ല്‍ ത​​യ്യ​​ല്‍ ജോ​​ലി ചെ​​യ്തു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ഇ​​വ​​രു​​ടേ​​തു പ്ര​​ണ​​യ​​വി​​വാ​​ഹ​​മാ​​യി​​രു​​ന്നു.

റൂ​​റ​​ല്‍ എ​​സ്പി രാ​​ഹു​​ല്‍ ആ​​ര്‍. നാ​​യ​​ര്‍, ഡി​​വൈ​​എ​​സ്പി കെ. ​​ബി​​ജു​​മോ​​ന്‍, ഊ​​ന്നു​​ക​​ല്‍ എ​​സ്ഐ എ​​ല്‍. നി​​യാ​​സ് എ​​ന്നി​​വ​​ര്‍ സ്ഥ​​ല​​ത്തെ​​ത്തി മേ​​ല്‍ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു. മൃ​​ത​​ദേ​​ഹം ഇ​​ന്നു പോ​​ലീ​​സ് സ​​ര്‍ജ​​ന്‍ പോ​​സ്റ്റ്മോ​​ര്‍ട്ടം ന​​ട​​ത്തും.

Related posts