കൊച്ചി: കോതമംഗലം പള്ളി തര്‍ക്കം സംബന്ധിച്ച് യാക്കോബായ സഭ നൽകിയ പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. കോടതിയുടെ വിലപ്പെട്ട സമയം കളയരുതെന്ന് ഹർജിക്കാരനോട് കോടതി. പള്ളിയിൽ പ്രവേശിക്കാൻ ഓർത്തഡോക്സ് വിഭാഗത്തിന് പോലീസ് സംരക്ഷണം നൽകിയത് ചോദ്യം ചെയ്താണ് ഹർജി.
അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന കോതമംഗലം പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് നിയമപരമായി അധികാരം നല്‍കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഭൂരിപക്ഷം വിശ്വാസികളും യാക്കോബായ പക്ഷത്തായതിനാല്‍ ഇതുവരെ വിധി നടപ്പാക്കാനായിട്ടില്ല.