കോതമംഗലം:നാടിനെ നടുക്കിയ സംഭവമാണ് പതിനഞ്ചുകാരന്‍ 42കാരിയായ വീട്ടമ്മയോടു ചെയ്തത്. തലക്കോട് സ്വദേശിനിയായ 42 കാരിയാണ് പ്രദേശവാസിയായിയും ഒമ്പതാംക്ലാസില്‍ പഠിപ്പ് നിര്‍ത്തിയതുമായ 15 കാരനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത്. രോഗിയും രണ്ട് കുട്ടികളുടെ മാതാവുമായ തന്നെ മറ്റാരുമില്ലാത്ത സമയത്ത് വീട്ടിലെത്തി 15 കാരന്‍ ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ പൊലീസില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് പീഡകന്റെ സ്വഭാവവൈകൃതങ്ങള്‍ വ്യക്തമായി
ഒമ്പതാംക്ലാസില്‍ പഠിപ്പു നിര്‍ത്തിയതിനു ശേഷം നാട്ടില്‍ അല്ലറ ചില്ലറ ജോലികളുമായി നടന്നതോടെ പല സാമൂഹിക വിരുദ്ധരുമായി സൗഹൃദത്തിലായി. സ്മാര്‍ട്ട് ഫോണ്‍ വഴി പോണ്‍സൈറ്റുകള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്നവരായിരുന്നു ഇവര്‍. കൂട്ടത്തില്‍ പെട്ടതോടെ പതിനഞ്ചുകാരനും ഇവരുടെ പാതയിലായി. ദൃശ്യങ്ങള്‍ നല്‍കിയ ആവേശവും മദ്യത്തിന്റെ ലഹരിയും കൂടിയായപ്പോള്‍ ലൈംഗിക സുഖം തേടിയുള്ള പരക്കംപാച്ചിലിലായി. പല തവണ ശ്രമിച്ചെങ്കിലും ഒടുവില്‍ ഇരയായി കിട്ടിയത് 42കാരിയെയാണെന്ന് പയ്യന്‍ പോലീസിനോടു പറഞ്ഞു.
അതേസമയം ആരേയും കരളലിയിപ്പിക്കുന്നതാണ് വീട്ടമ്മയുടെ അവസ്ഥ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരുടെ ഭര്‍ത്താവ് വീട്ടിലെത്തിയിരുന്നില്ല. ഇത് സംബന്ധിച്ച് പരാതി നല്‍കാനാണ് വീട്ടമ്മ പോലീസ് സ്റ്റേഷനില്‍ എത്തിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി ഭര്‍ത്താവിനെ കണ്ടെത്തി. 15 കാരന്‍ ബലാല്‍സംഗം ചെയ്തതായുള്ള കാര്യം ഭാര്യ തന്നോട് വെളിപ്പെടുത്തിയിരുന്നെന്നും ദേഷ്യവും സങ്കടവും കാരണമാണ് താന്‍ നാടുവിട്ടതെന്നും ഇയാള്‍ വെളിപ്പെടുത്തിയതോടെയാണ് പോലീസിന് സംഭവത്തിന്റെ കിടപ്പ് വ്യക്തമായത്.
വീട്ടമ്മയോട് കാര്യങ്ങള്‍ വിശദമായി തിരക്കിയപ്പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് അവര്‍ പീഡന വിവരം സമ്മതിച്ചതെന്ന് പോലീസ് പറയുന്നു. മക്കള്‍ക്ക് കൂടി വിഷമം ഉണ്ടാക്കേണ്ടെന്നു കരുതിയാണ് ഇത് മറച്ചുവച്ചതെന്നും ഇവര്‍ പറഞ്ഞു. പിന്നീട് ഇവരുടെ മൊഴിരേഖപ്പെടുത്തി,കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം 15 കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ വീട്ടിലെത്തിയത് മുതല്‍ താന്‍ ചെയ്ത കാര്യങ്ങളെല്ലാം ഇവന്‍ വിശദീകരിച്ചു. മാനസിക അസ്വാസ്ഥ്യത്തിന് ഗുളിക കഴിച്ചിരുന്നതിനാല്‍ തനിക്ക് ചെറുത്ത് നില്‍ക്കാന്‍ കായിക ശേഷി ഇല്ലായിരുന്നു എന്നാണ് വീട്ടമ്മ പോലീസില്‍ വെളിപ്പെടുത്തിയിരുന്നത്. താന്‍ എത്തുമ്പോള്‍ വീടിനുള്ളിലായിരുന്ന വീട്ടമ്മയെ ബലപ്രയോഗത്തിലുടെയാണ് കീഴ്പ്പെടുത്തിയതെന്ന പീഡകന്റെ വെളിപ്പെടുത്തല്‍ ഇക്കാര്യം ശരിവയ്ക്കുന്നതാണെന്നും പോലീസ് പറയുന്നു. ഇയാള്‍ ഇത്തരം കുറ്റകൃത്യത്തില്‍ മുമ്പും ഏര്‍പ്പെട്ടിട്ടുണ്ട്. മുമ്പ് 40കാരിയായ വീട്ടമ്മയെ കീഴ്പ്പെടുത്താന്‍ ശ്രമിക്കവേ ഇവര്‍ ഇവനെ അടിച്ചോടിക്കുകയായിരുന്നെന്നാണ് വിവരം.