സ്ഥിരം പ്രശ്‌നമുണ്ടാക്കുന്ന സ്വഭാവം! ഭാ​​ര്യ​​യു​​ടെ ആ​​ദ്യ​ബ​​ന്ധ​​ത്തി​​ലു​​ള്ള പ​​തി​​നാ​​റു​​കാ​​രി​​യാ​​യ മകളോട് രണ്ടാനച്ഛന്റെ തോന്ന്യാസം ; രക്ഷപെടുത്തിയത് അയല്‍വാസികള്‍; സംഭവം കോതനല്ലൂരില്‍

ക​​ടു​​ത്തു​​രു​​ത്തി: ഭാ​​ര്യ​​യു​​ടെ ആ​​ദ്യ​ബ​​ന്ധ​​ത്തി​​ലു​​ള്ള പ​​തി​​നാ​​റു​​കാ​​രി​​യാ​​യ മ​​ക​​ളെ മ​​ർ​​ദി​ക്കു​​ക​​യും വ​​സ്ത്രം വ​​ലി​​ച്ചു കീ​​റി ന​​ഗ്ന​​യാ​​ക്കു​​ക​​യും ചെ​​യ്ത കേ​​സി​​ൽ ര​​ണ്ടാ​​ന​​ച്ഛൻ അ​​റ​​സ്റ്റി​​ൽ.

കു​​ടും​​ബ വ​​ഴ​​ക്കി​​നെ തു​​ട​​ർ​​ന്നാ​​ണ് പ​​തി​​നാ​​റു​​കാ​​രി​​യെ ര​​ണ്ടാ​​ന​​ച്ഛൻ ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ചു വ​​സ്ത്രം വ​​ലി​​ച്ചു കീ​​റി ന​​ഗ്ന​​യാ​​ക്കി​​യ​​തെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.

വ​​സ്ത്രം കീ​​റി​​യ​​തോ​​ടെ ന​​ഗ്ന​​യാ​​ക്ക​​പ്പെ​​ട്ട പെ​​ണ്‍​കു​​ട്ടി വീ​​ട്ടി​​ൽ​നി​​ന്നും പു​​റ​​ത്തേ​​ക്ക് ഇ​​റ​​ങ്ങി​​യോ​​ടു​​ക​​യാ​​യി​​രു​​ന്നു. ശ​​ബ്ദം കേ​​ട്ട് ഓ​​ടി​​യെ​​ത്തി​​യ അ​​യ​​ൽ​​വാ​​സി​​യാ​​യ വീ​​ട്ട​​മ്മ​​യാ​​ണ് വ​​സ്ത്രം ന​​ൽ​​കി പെ​​ണ്‍​കു​​ട്ടി​​യെ ര​​ക്ഷി​​ച്ച​​ത്.

പെ​​ണ്‍​കു​​ട്ടി​​യു​​ടെ ര​​ണ്ടാ​​ന​​ച്ഛ​​ന്‍റെ ആ​​ദ്യ ബ​​ന്ധ​​ത്തി​​ലു​​ള്ള 14 വ​​യ​​സു​​കാ​​ര​​നും മ​​ർ​​ദ​​ന​​മേ​​റ്റു. കോ​​ത​​ന​​ല്ലൂ​​രി​​ൽ ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​​യ്ക്ക് ഒ​​ന്നോ​​ടെ​​യാ​​ണ് സം​​ഭ​​വ​​മു​​ണ്ടാ​​യ​​ത്.

മ​​ദ്യ​​പി​​ച്ച് വീ​​ട്ടി​​ലെ​​ത്തി സ്ഥി​​ര​​മാ​​യി പ്ര​​ശ്ന​​മു​​ണ്ടാ​​ക്കു​​ന്ന സ്വ​​ഭാ​​വ​​ക്കാ​​ര​​നാ​​യി​​രു​​ന്നു പ്ര​​തി. സം​​ഭ​​വ​​ദി​​വ​​സം ഉ​​ച്ച​​യോ​​ടെ വീ​​ട്ടി​​ലെ​​ത്തി​​യ പ്ര​​തി ഭാ​​ര്യ​​യെ മ​​ർ​ദി​​ച്ചു.

അ​​മ്മ​​യെ ത​​ല്ലു​​ന്ന​​ത് ക​​ണ്ട് ത​​ട​​സം പി​​ടി​​ക്കാ​​നെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് പെ​​ണ്‍​ക്കു​​ട്ടി​​ക്കു നേ​​രേ അ​​തി​​ക്ര​​മം ഉ​​ണ്ടാ​​യ​​ത്.

പെ​​ണ്‍​കു​​ട്ടി​​യെ ആ​​ക്ര​​മി​​ക്കു​​ന്ന​​ത് ത​​ട​​യാ​​ൻ ശ്ര​​മി​​ച്ച​​പ്പോ​​ഴാ​​ണ് പ​​തി​​നാ​​ലു​​കാ​​ര​​നാ​​യ സ​​ഹോ​​ദ​​ര​​നെ പ്ര​​തി മ​​ർ​​ദി​ച്ച​​ത്. പെ​​ണ്‍​കു​​ട്ടി​​യെ ക്രൂ​​ര​​മാ​​യി മ​​ർ​ദി​​ച്ച​ശേ​​ഷം വ​​സ്ത്ര​​ങ്ങ​​ൾ വ​​ലി​​ച്ച് കീ​​റു​​ക​​യാ​​യി​​രു​​ന്നു.

നാ​​ട്ടു​​കാ​​ർ ഇ​​ട​​പെ​​ട്ട​​തോ​​ടെ​​യാ​​ണ് പ്ര​​തി ആ​​ക്ര​​മ​​ണം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. വി​​വ​​ര​​മ​​റി​​ഞ്ഞെ​​ത്തി​​യ പോ​​ലീ​​സ് പെ​​ണ്‍​കു​​ട്ടി​​യു​​ടെ​​യും അ​​മ്മ​​യു​​ടെ​​യും 14 കാ​​ര​​നാ​​യ മ​​ക​​ന്‍റെ​​യും മൊ​​ഴി​​യെ​​ടു​​ത്ത് കേ​​സ് ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

പോ​​ക്സോ, ജു​​വ​​നൈ​​ൽ ജ​​സ്റ്റി​​സ് ആ​​ക്ട് പ്ര​​കാ​​ര​​മാ​​ണ് പോ​​ലീ​​സ് കേ​​സ് എ​​ടു​​ത്ത​​ത്. ക​​ടു​​ത്തു​​രു​​ത്തി സ്റ്റേ​​ഷ​​ൻ ഹൗ​​സ് ഓ​​ഫീ​​സ​​ർ പി.​​കെ. ശി​​വ​​ൻ​​കു​​ട്ടി, എ​​സ്ഐ ടി.​​എ​​സ്. റെ​​നീ​​ഷ് എ​​ന്നി​​വ​​രാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Related posts

Leave a Comment