തെലങ്കാനയിൽ സ്ഥാനാർഥിക്ക് കുത്തേറ്റു. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്ഥാനാർഥിക്ക് കുത്തേറ്റത്.
ബിആർഎസ് സ്ഥാനാർഥി കോത്ത പ്രഭാകറിനാണ് കുത്തേറ്റത്. കോത്ത പ്രഭാകറിന്റെ വയറിനാണ് കുത്തേറ്റത്. ദുബാക്ക് നിയമസഭാ സ്ഥാനാർഥിയാണ് ഇദ്ദേഹം.
ആൾക്കൂട്ടത്തിന്റെ നടുവിൽ നിന്ന് ഒരാളെത്തി സ്ഥാനാർഥിയെ കുത്തി വീഴ്ത്തുകയായിരുന്നു.സിദ്ദിപേട്ട് ജില്ലയിലെ ദൗലതാബാദ് മണ്ഡലത്തിലെ സൂരംപള്ളി ഗ്രാമത്തില്‍ പ്രചാരണത്തിനിടെയാണ് കോത്ത പ്രഭാകറിനു നേരെ അജ്ഞാതരുടെ ആക്രമണമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ സെക്കന്തരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.