വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ ആദ്യമായി ഒരു മലയാളി പോലീസ് മേധാവി. കോട്ടയം സ്വദേശിയായ മൈക്കൽ കുരുവിളയാണ് ഈ പദവിയിലെത്തിയത്.
യുഎസിലെ ഇലിനോയ് സംസ്ഥാനത്തെ ബ്രൂക്ക്ഫീൽഡ് നഗരത്തിന്റെ ചുമതലയാണ് മൈക്കൽ കുരുവിളയ്ക്ക് നൽകിയിരിക്കുന്നത്.
അടുത്തമാസം കുരുവിള സ്ഥാനമേൽക്കും. മൈക്കൽ നിലവിൽ ബ്രൂക്ക്ഫീൽഡ് പോലീസ് സേനയുടെ ഉപമേധാവിയാണ്.