
കൊട്ടാരക്കര: വീടുകയറി ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ എഴുകോൺ പോലീസ് പിടികൂടി.
കരീപ്ര ഏറ്റുവായ്കോട് ലക്ഷംവീട് കോളനിയിൽ ബിജു ഭവനത്തിൽ സജികുമാറിനേയും ഭാര്യയേയും ആക്രമിച്ച് പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി
നെടുമൺകാവ് ഏറ്റുവായ്കോട് സുനിൽ ഭവനത്തിൽ സുനിൽകുമാർ (27), നെടുമൺകാവ് ഏറ്റുവായ്കോട് സുനിൽഭവനത്തിൽ മണിയൻ (54) എന്നിവരെയാണ് എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തത്.
പണം കടം കൊടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. എഴുകോൺ ഇൻസ്പെക്ടർ ശിവപ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.