കേരളത്തെ പിടിച്ചു കുലുക്കിയ മഹാപ്രളയത്തിനുശേഷം പലയിടത്തും അത്ഭുതകരമായ പല സംഭവങ്ങളും നടന്നു. വലിയ ബീച്ചുകള്‍ ചിലയിടത്ത് രൂപപ്പെട്ടപ്പോള്‍ മറ്റു ചിലയിടത്ത് മണ്ണു തന്നെ മുഴുവനും പോയി. ഇപ്പോഴിതാ കൊട്ടാരക്കരയില്‍ നിന്ന് മറ്റൊരു രസകരമായ കാഴ്ച. മഴവെള്ളം റോഡിലൂടെ തൂവെള്ളനിറത്തില്‍ പതഞ്ഞൊഴുകിയതാണ് കാഴ്ച, പാല്ക്കടല് പോലെ രണ്ടര കിലോമീറ്ററോളം ദൂരത്തില്‍. അപൂര്‍വകാഴ്ചയുടെ അമ്പരപ്പിലാണ് ഇവിടുത്തുകാര്‍.
രാവിലെ പതിനൊന്നോടെ എംസി റോഡില്‍ സദാനന്ദപുരം മുതല്‍ പനവേലി വരെയുള്ള ഭാഗങ്ങളിലായിരുന്നു മഴവെള്ളത്തിന്റെ രൂപമാറ്റം. 10 മിനിറ്റ് നീണ്ട ചെറിയ മഴയിലാണിത്. വാഹനങ്ങളുടെ ചക്രങ്ങളിലും പത പുരണ്ടു. പ്രളയത്തിനു പിന്നാലെ കണ്ണീര് കാഴ്ചകളായിരുന്നു കൂടുതലും. വെള്ളമിറങ്ങിയതിനു ശേഷം നിറയുന്നത് കണ്ണിന് കുളിര്‍മ നല്കുന്ന കാഴ്കളും. പ്രകൃതി ദുരന്തം നല്‍കിയതിനു ശേഷം സമ്മാനിച്ച പുത്തന്‍ കാഴ്ചകള്‍ കാണാന്‍ കാണികളുടെ തിരക്കും ഏറുകയാണ്.