കൊട്ടാരക്കര : കൊട്ടാരക്കര ചന്തയില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച പുലര്‍ച്ചയുണ്ടായ തീപിടുത്തത്തില്‍ അട്ടിമറി നടന്നതായി ഒരു വിഭാഗം വ്യാപാരികള്‍ ആരോപിക്കുന്നു. എന്നാല്‍ ആരോപണങ്ങള്‍ക്ക് ശാസ്ത്രീയ അടിത്തറയില്ലെന്ന് അന്വേഷണ സംഘ തലവനായ ഏഴുകോണ് സിഐ റ്റി.ബിനു വ്യക്തമാക്കി.
തീപിടുത്തത്തിന് ശേഷം തന്റെ കടയില്‍ നടത്തിയ പരിശോധനയില്‍ ചില പാത്രങ്ങളില്‍ മണ്ണണ്ണയുടെ ഗന്ധം അനുഭവ പെടുന്നതായി ചന്തയില്‍ പാത്രകട നടത്തുന്ന ഹാഷിം പറയുന്നു . ചില കടകള്‍ പൂര്‍ണമായും ചില കടകള്‍ ഭാഗീഗമായി കത്തുകയും ചെയ്തതിലും അട്ടിമറി സംശയിക്കുന്നതായും ചില വ്യാപാരികള്‍ പറയുന്നു.
ചന്തയില്‍ രാത്രി കാലങ്ങളില്‍ മദ്യപ സംഘം അഴിഞ്ഞാടുന്നതായും വ്യാപാരികള്‍ പരാതിപെടുന്നു . എന്നാല്‍ വ്യാപാരികളുടെ ആരോപണത്തിന് ശാസ്ത്രീയത ഇല്ലെന്ന് പോലീസ് പറയുന്നു. തീപിടുത്തത്തിന് ശേഷം ബാക്കി വന്ന സാധനങ്ങള്‍ വ്യാപാരികള്‍ അവരുടെ വീടുകളിലേക്ക് മാറ്റിയതായും നശിച്ച പാത്രങ്ങളും മറ്റും വെള്ളം ഉപയോഗിച്ച് കഴുകിയതായും അതിനാല്‍ പാത്രങ്ങളില്‍ മണ്ണണ്ണയുടെ ഗന്ധം ഉണ്ടെന്ന ആരോപണത്തിന് ശാസ്ത്രീയ തെളിവില്ലെന്നും ആണ് പോലീസ് പറയുന്നത്.
തീ കൂടുതലായി പടരുന്ന തുണി , പ്ലാസ്റ്റിക്ക് പോലുള്ള സാധനങ്ങള്‍ ഉള്ള കടകള്‍ പൂര്‍ണമായും കത്തി നശിക്കുകയും തീ പടരാന്‍ സാധ്യത കുറഞ്ഞ സാധനങ്ങള്‍ ഉള്ള കടകള്‍ ഭാഗീകമായി കത്തുകയുമാണുണ്ടായത് . ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ക്ക് റിപ്പോര്‍ട്ട് അയച്ചിട്ടുണ്ടെന്നും പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമേ കൃത്യമായ വിശദീകരണം നല്കാന് കഴിയുകയുള്ളൂവെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്മാര് പറയുന്നത്.