കൊട്ടാരക്കാര  താലൂക്ക് ആശുപത്രിയിൽ ആ​ധു​നി​ക ലേ​ബ​ര്‍ റൂ​മി​ന് ഒരു കോടിയുടെ അനുമതി ലഭിച്ചതായി എംപി 

കൊല്ലം:​കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പ​ദ്ധ​തി പ്ര​കാ​രം കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ നാ​ഷ​ണ​ല്‍ ഹെ​ല്‍​ത്ത് മി​ഷ​ന്‍ വ​ഴി ആ​ധു​നി​ക ലേ​ബ​ര്‍ റൂം ​പ​ണി​യു​ന്ന​തി​ന് 1.32 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി അ​റി​യി​ച്ചു.

ലേ​ബ​ര്‍ റൂം ​ആ​ധു​നി​ത രീ​തി​യി​ല്‍ ന​വീ​ക​രി​ക്കു​മെ​ന്നും എം.​പി പ​റ​ഞ്ഞു. ഐ​വ​ര്‍​കാ​ല ആ​യു​ര്‍​വ്വേ​ദ ഹോ​സ്പി​റ്റ​ലി​ന് അ​നു​വ​ദി​ച്ച 75 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മ്മി​ക്കു​ന്ന മൂ​ന്നാം നി​ല​യു​ടെ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്ന​താ​യും എം.​പി അ​റി​യി​ച്ചു.

പി​ട​വൂ​രി​ല്‍ 2.50 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് വ​ര്‍​ക്കിം​ഗ് വി​മ​ന്‍​സ് ഹോ​സ്റ്റ​ല്‍ നി​ര്‍​മ്മി​ക്കു​ന്ന​തി​നും ചെ​ങ്ങ​മ​നാ​ട്ട് മാ​ര്‍​ക്ക​റ്റ് കോം​പ്ല​ക്സ് നി​ര്‍​മ്മി​ക്കു​ന്ന​തി​നും അ​നു​മ​തി​യാ​യി. നെ​ല്ലി​ക്കു​ന്ന​ത്ത് മാ​ര്‍​ക്ക​റ്റ് ഷെ​ഡ് നി​ര്‍​മ്മി​ക്കു​ന്ന​തി​നാ​യി 20 ല​ക്ഷം രൂ​പാ അ​നു​വ​ദി​ച്ച​താ​യും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി പ​റ​ഞ്ഞു.

്‍ മൈ​ലം പ​ഞ്ചാ​യ​ത്തി​ല്‍ 75 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണ ശൃം​ഖ​ല​യ്ക്ക് ഭ​ര​ണാ​നു​മ​തി​യും സാ​ങ്കേ​തി​ക അ​നു​മ​തി​യും ല​ഭി​ച്ച​താ​യും കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി പ​റ​ഞ്ഞു.

Related posts