കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ  വി​ഷ​ചി​കി​ത്സാ വി​ഭാ​ഗം ആ​രം​ഭി​ക്ക​ണമെന്ന് ജ​ന​കീ​യ​വേ​ദി

കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്ക് ആ​ശു​പ​ത്രി കൊ​ല്ലം ജി​ല്ല​യി​ലെ പ്ര​ധാ​ന ആ​രോ​ഗ്യ കേ​ന്ദ്ര​മാ​ണ്. എ​ന്നാ​ൽ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ അ​നു​വ​ദി​ച്ച് പ​ല വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗ​വ. ന​ട​പ്പാ​ക്കി​യി​ട്ടും ഇ​തു​വ​രെ വി​ഷ​ചി​കി​ത്സാ കേ​ന്ദ്രം ആ​ശു​പ​ത്രി​യി​ൽ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് ജി​ല്ലാ ആ​ശു​പ​ത്രി മാ​ത്ര​മാ​ണ് ആ​ശ്ര​യം. അ​ടി​യ​ന്തി​ര ശു​ശ്രൂ​ഷ ല​ഭി​ക്കാ​തെ രോ​ഗി​ക​ൾ മ​ര​ണ​പ്പെ​ടു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.​ഈ സാ​ഹ​ച​ര്യ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വി​ഷ​ചി​കി​ത്സാ വി​ഭാ​ഗം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്തി​ര ഇ​ട​പെ​ട​ലു​ക​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തൃ​ക്ക​ണ്ണ​മം​ഗ​ൽ ജ​ന​കീ​യ​വേ​ദി പ്ര​വ​ർ​ത്ത​ക​രാ​യ സ​ജി​ചേ​രൂ​ർ, ജോ​ൺ നോ​ബേ​ൽ, ഇ.​ശാ​മു​വേ​ൽ, വെ​ളി​യം​അ​ജി​ത്, അ​ല​ക്സ് ചെ​റു​ക​ര, റ്റി.​എ ശാ​മു​വേ​ൽ, ശാ​മു​വേ​ൽ ജോ​ൺ, ജേ​ക്ക​ബ്ബ് കെ.​മാ​ത്യു എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts