കൊട്ടാരക്കര: ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തിന്റെ വില അഞ്ചുരൂപ കുറക്കാൻ ഹൈക്കോടതി നിർദേശം. രാധാകൃഷ്ണൻ എന്ന ഭക്തൻ നൽകിയ ഹർജിയിലാണ് നിർദേശം. ഉണ്ണിയപ്പം വില ഏകപക്ഷീയമായി കുട്ടിയ ബോർഡ് നടപടി ശരിയല്ലെന്ന് കോടതി നിർദേശിച്ചു.
ബോർഡിന്റെ ലാഭത്തിൽ നിന്നും അഞ്ചു രൂപ കുറച്ചു വില 30 രൂപ ആക്കണം. ഭാവിയിൽ വില കൂട്ടുന്പോൾ ആദ്യം ഓംബുഡ്സ്മാന് റിപ്പോർട്ട് നൽകണം. ഓംബുഡ്സ്മാന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിർദേശം അനുസരിച്ച് മാത്രമേ തീരുമാനം എടുക്കാവൂ എന്നും കോടതി നിർദേശം നൽകി. ഹർജിക്കാരനുവേണ്ടി അച്യുത് കൈലാസ് കോടതിയിൽ ഹാജരായി.