കോട്ടയം: റിട്ടേണ്‍ ലഭിക്കാത്ത ഓട്ടത്തിനു നിരക്ക് നിശ്ചയിക്കുന്പോഴാണ് യാത്രക്കാരും ഡ്രൈവറും തമ്മിൽ വാക്കേറ്റം ഉണ്ടാകുന്നത്. പക്ഷേ നിരക്കു കൂട്ടുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല. കിലോമീറ്ററും ആ ദൂരത്തിനുള്ള തുകയും ഇതോടൊപ്പം ചേർക്കുന്നു. (മടക്കയാത്ര ലഭിക്കാത്ത സ്ഥലമാണെങ്കിൽ നൽകേണ്ട തുക ബ്രാക്കറ്റിൽ):-
ആദ്യത്തെ ഒന്നര കിലോമീറ്റർ 25. രണ്ട് കിലോമീറ്റർ 31 (34) (മീറ്ററിലെ തുക 31 ആണെങ്കിൽ ഇതിൽനിന്നു മിനിമം ചാർജായ 25 കുറയ്ക്കുക. ബാക്കി തുകയായ ആറിന്റെ പകുതിയ ായ മൂന്നു കൂടി മീറ്ററിൽ കാണിക്കുന്ന തുകയുടെ കൂടെ ചേർത്താൽ 34 ലഭിക്കും). അഞ്ച് കിലോമീറ്റർ 67 (88), ആറ് കിലോമീറ്റർ 79 (106), ഏഴ് കിലോമീറ്റർ 91 (124), എട്ട് കിലോമീറ്റർ 103 (142), ഒന്‍പത് കിലോമീറ്റർ 115 (160).