ഇടുക്കി: ജില്ലയിൽ സർവീസ് നടത്തുന്ന ഓട്ടോകൾ അമിതനിരക്ക് ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കുമെന്നു ആർടിഒ ആർ.രാജീവ് അറിയിച്ചു. 2014ലെ സർക്കാർ ഉത്തരവ് പ്രകാരം ഒന്നരകിലോമീറ്റർ വരെ 20 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 10 രൂപയുമാണ് കൂലി.
ഈ നിരക്കിൽ കൂടുതലായി കൂലി ഈടാക്കുന്നതായി ആക്ഷേപമുണ്ടാകുന്ന പക്ഷം വാഹന ഉടമയ്ക്കും ഡ്രൈവർക്കുമെതിരേ കർശന നടപടി സ്വീകരിക്കും. ജില്ലയിൽ സർവീസ് നടത്തുന്ന ഓട്ടോകൾ അമിതമായി കൂലി ഈടാക്കുന്നതായി പൊതുജനങ്ങളിൽ നിന്നും വ്യാപക പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ആർടിഒ അറിയിച്ചു.