നല്ലതിനായുള്ള മാറ്റങ്ങൾ… കോ​ട്ട​യ​ത്ത് പ​രി​സ്ഥി​തി സൗ​ഹൃ​ദ ഓ​ട്ടോ​സ്റ്റാ​ൻഡ്

കോ​ട്ട​യം: ദ​ര്‍​ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ​യും ഒ​ഐ​എ​സ്‌​സി​എ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സം​ഘ​ട​ന​യു​ടെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​ട്ട​യം ദ​ര്‍​ശ​ന ഓ​ട്ടോ സ്റ്റാ​ന്‍​ഡ് പ​രി​സ്ഥി​തി സൗ​ഹൃ​ദ ഓ​ട്ടോ സ്റ്റാ​ന്‍​ഡാ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.

ഒ​ഐ​എസി​എ പ​രി​സ്ഥി​തി സൗ​ഹൃ​ദ വാ​രാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്ന​ത്. ഒ​ഐ​എ​സ് സി​എ പ്ര​സി​ഡ​ന്‍റ് എ. ​പി. തോ​മ​സ് ചെ​ടി​ച്ച​ട്ടി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ദ​ര്‍​ശ​ന സാം​സ്‌​കാ​രി​ക കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​എ​മി​ല്‍ പു​ള്ളി​ക്കാ​ട്ടി​ല്‍ കു​ട​ക​ള്‍ സ​മ്മാ​നി​ച്ചു.

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും വി​ത​ര​ണം ചെ​യ്ത ഹെ​ല്‍​ത്ത് കാ​ര്‍​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഹോ​സ്പി​റ്റ​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ക​മ്മി​റ്റി അം​ഗം പി. ​കെ. ആ​ന​ന്ദ​ക്കു​ട്ട​ന്‍ നി​ര്‍​വ​ഹി​ച്ചു.

ഒ​ഐ​എ​സ് സി​എ ഭാ​ര​വാ​ഹി​ക​ളാ​യ സാ​ജ​ന്‍ ഗോ​പാ​ല​ന്‍, ജി​ജോ വി. ​എ​ബ്ര​ഹാം, ഡോ. ​ബ​നോ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ. ​ശ്രീ​ലേ​ഖ, തോ​മ​സ് വ​ര്‍​ഗീ​സ്, അ​തു​ല്യ ഉ​ത്ത​മ​ന്‍ എ​ന്നി​വ​ര്‍ കാ​ര്‍​ഡ് ര​ജി​സ്‌​ട്രേ​ഷ​ന് നേ​തൃ​ത്വം ന​ല്‍​കി.

Related posts

Leave a Comment