കോട്ടയത്തെ കോളജ് അധ്യാപകനായ ഭര്‍ത്താവിനെ കാണാനില്ലെന്ന് ഭാര്യ, പോലീസ് അന്വേഷിച്ചപ്പോള്‍ മൂന്നാറില്‍ നിന്ന് പണം പിന്‍വലിച്ചു, പോലീസ് എത്തുംമുമ്പ് അധ്യാപകന്‍ കാമുകിയുമായി സ്ഥലം കാലിയാക്കി

കോട്ടയത്തെ പ്രമുഖ കോളജില്‍ നിന്നും അധ്യാപകനായ ഭര്‍ത്താവിനെ കാണാതായെന്ന് ഭാര്യ കഴിഞ്ഞദിവസം പോലീസില്‍ പരാതി നല്കിയിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കി മുങ്ങിയ ഭര്‍ത്താവിനെ തേടി പോലീസ് നാലുപാടും അന്വേഷണവും തുടങ്ങി. ഇതിനിടെ ഇദേഹം അടിമാലിയിലെ എടിഎം കൗണ്ടറില്‍നിന്ന് പണം പിവലിച്ച വിവരമറിഞ്ഞ് പോലീസ് അവിടേക്ക് പോയി.

കോട്ടയത്തെ കോളജിലെ ഹിന്ദി അധ്യാപകനാണ് കാണാതായ വ്യക്തി. വ്യാഴാഴ്ച കോളജിലേക്ക് പോയ ഇദേഹം രാത്രിയായിട്ടും തിരികെ വീട്ടില്‍ എത്തിയില്ല. ക്ലാസ് കഴിഞ്ഞ് വൈകുന്നേരം കോളജില്‍ നിന്ന് മടങ്ങിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

രാത്രിയിലെ അന്വേഷണങ്ങള്‍ക്കു ശേഷം ഇന്നലെ രാവിലെയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കിയത്. ആദ്യം പോലീസ് ഗുരുവായൂര്‍, ചാവക്കാട് ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സൂചനയൊന്നും ലഭിച്ചിരുന്നില്ല.

ട്വിസ്റ്റ് വരുന്നത് പിന്നീട്. സാമന സമയത്ത് തേവരയില്‍ നിന്നും ഭര്‍തൃമതിയായ യുവതിയെ കാണാനില്ലെന്ന പരാതി ബന്ധുക്കള്‍ പോലീസില്‍ നല്കിയിരുന്നു. രണ്ടു കേസും തമ്മില്‍ ബന്ധമുണ്ടോയെന്ന അന്വേഷണത്തില്‍ ഇരുവരും പരിചയക്കാര്‍ ആയിരുന്നെന്ന വിവരം ലഭിച്ചു. ഈ യുവതി വിവാഹിതയാണ്.

ഭര്‍ത്താവ് വിദേശത്തും. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും ഒന്നിച്ച് ഒളിച്ചോടിയതായും വിവരം ലഭിച്ചത്. മൂന്നാറില്‍ നിന്ന് ഇവര്‍ തമിഴ്‌നാട്ടിലേക്ക് കടന്നതായി സൂചനയുണ്ട്.

Related posts