കോട്ടയം  ജ​ന​റ​ൽ ആ​ശു​പ​ത്രി​ വാർഡിനു മു​ക​ളി​ൽ മ​രം വീ​ണ് അ​ഞ്ചു പേ​ർക്ക് പരിക്ക്; മ​രം മേ​ൽ​ക്കൂര​യി​ൽ ത​ട്ടി നി​ന്ന​തി​നാൽ ഒഴിവായത് വ​ൻ​ദു​ര​ന്തം

കോ​ട്ട​യം: ജ​ന​റ​ൽ ആ​ശു​പ​ത്രി​യ്ക്കു മു​ക​ളി​ൽ മ​രം വീ​ണു പ​രി​ക്കേ​റ്റ അ​ഞ്ചു പേ​ർ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ. ഇ​ന്ന​ലെ രാ​ത്രി​യി​ൽ മ​രം വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പാ​ക്കി​ൽ കാ​രു​ണ്യ ഭ​വ​നി​ൽ ക​രു​ണാ​ക​ര​ൻ (68), ക​ഞ്ഞി​ക്കു​ഴ അ​ലീ​ന നി​വാ​സി​ൽ ഓ​മ​ന (49), അ​യ്മ​നം ചി​റ​യി​ൽ ത​ന്പി (43), ഭാ​ര്യ ബി​ന്ദു (40), തോ​ട്ട​യ്ക്കാ​ട് സ്വ​ദേ​ശി​നി സ​ര​സ​മ്മ (65) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പ​തി​നൊ​ന്നാം വാ​ർ​ഡി​നു സ​മീ​പം നി​ന്നി​രു​ന്ന കൂ​റ്റ​ൻ​മ​രം മ​റി​ഞ്ഞു ഷീ​റ്റു മേ​ഞ്ഞ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലേ​ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റും സി​ലിം​ഗ് ത​ക​ർ​ന്നു വീ​ണാ​ണ് എ​ല്ലാ​വ​ർ​ക്കും പ​രി​ക്കേ​റ്റ​ത്. ക​രു​ണാ​ക​ര​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ർ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രാ​യി​രു​ന്നു.

വ​ലി​യ ശ​ബ്ദ​ത്തോ​ടെ മ​രം കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്കു വീ​ണ​തോ​ടെ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭ​യ​ന്ന് നി​ല​വി​ളി​ച്ചു പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. കി​ട​പ്പു രോ​ഗി​ക​ളാ​യി​രു​ന്നു ചി​ല​ർ ഭ​യ​ർ​ന്നു ക​ട്ടി​ലി​ൽ നി​ന്നും നി​ല​ത്തു വീ​ണു.

ഒ​ടി​ഞ്ഞുവീ​ണ മ​രം മേ​ൽ​ക്കൂര​യി​ൽ ത​ട്ടി നി​ന്ന​തി​നാ​ലാ​ണു വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യ​ത്. പിന്നീട് ഇ​വി​ടെ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​ക​ളെ മ​റ്റു വാ​ർ​ഡു​ക​ളി​ലേ​ക്കു മാ​റ്റി. കു​റ​ച്ചു​സ​മ​യ​ത്തി​നു​ശേ​ഷം ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​സ്ഥ​ർ എ​ത്തി മ​രം മു​റി​ച്ചുനീ​ക്കി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രാ​വി​ലെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച​ശേ​ഷ​മാ​യി​രി​ക്കും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യെ​ന്ന് ജ​ന​റ​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ്

Related posts