ഇന്റര്‍വ്യൂവിനെന്നു പറഞ്ഞ് രാവിലെ വീട്ടില്‍ നിന്നിറങ്ങി, വന്നുകയറിയത് കാമുകനൊപ്പം കുമരകത്തെ ഹോട്ടലില്‍, വൈകുന്നേരം തിരിച്ചുപോകുമ്പോള്‍ കാറിലിരുന്ന് മദ്യപിച്ചു, കോട്ടയത്തെ വിറപ്പിച്ച് അടൂര്‍ സ്വദേശിയും കാമുകിയും

മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ച യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടി. പോലീസിനെ വെട്ടിച്ച് കുമരകം മുതല്‍ കോട്ടയം വരെയുള്ള 14 കിലോമീറ്റര്‍ ദൂരം കാര്‍ പായിച്ച ശേഷമാണ് പിടികൂടിയത്. പോലീസ് ഇവരെ പിടികൂടാന്‍ ഏഴിടത്ത് ശമിച്ചെങ്കിലും നടന്നില്ല. പിന്നീട് ചാലുകുന്നിലെ ഗതാഗതക്കുരുക്കിലാണ് പിടികൂടാനായത്. കാറോടിച്ചിരുന്ന അടൂര്‍ സ്വദേശി ആകാശിനെതിരെ ട്രാഫിക് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

കുമരകത്ത് നിന്നും കോട്ടയത്തേക്കാണ് ഇവര്‍ കാര്‍ പറപ്പിച്ചത്. ഏകദേശം 14 കിലോമീറ്ററിലേറെ ദൂരം അമിത വേഗത്തില്‍ താണ്ടിയ ഇരുവരെയും ഏഴിടത്തില്‍ പോലീസ് പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഏറ്റവും അവസാനം ചാലുകുന്നിലെ ബ്ളോക്കില്‍ പെട്ടതോടെയാണ് ഇരുവരെയും പോലീസ് പൊക്കിയത്. രാവിലെ കുമരകത്ത് എത്തിയ ഇരുവരും ഹോട്ടലില്‍ താമസിച്ച ശേഷം വൈകിട്ട് നാലിനു വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

മദ്യപിക്കാനാണ് ഇവര്‍ ഇവിടെ എത്തിയതെന്നും വഴിയരികില്‍ കാറില്‍ ഇരുന്ന മദ്യപിക്കുന്നത് കണ്ടതായും വിവരമുണ്ട്. കാറിലിരുന്ന് മദ്യപിക്കുന്നത് കണ്ട് നാട്ടുകാര്‍ അടുത്തു കൂടുകയുണ്ടായി. കുമരകത്തിനും കോട്ടയത്തിനും ഇടയില്‍ ഇല്ലിക്കലില്‍ വെച്ച് പോലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോകുകയായിരുന്നു. തുടര്‍ന്ന് വിവരം നഗരത്തിലെ ട്രാഫിക് പോലീസിനും വെസ്റ്റ് പോലീസിനും കൈമാറി. ചാലുകുന്നിന് സമീപം ഗതാഗതക്കുരുക്കില്‍ പെട്ടപ്പോള്‍ പിടിയിലാവുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം യുവാവിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുത്തു.

Related posts