അച്ഛന്റെ പണം അടിച്ചുമാറ്റി ഒന്‍പതാംക്ലാസുകാരിയും പ്ലസ് വിദ്യാര്‍ഥിനിയും ഒളിച്ചോടി; പിറകെ പോലീസും; പെണ്‍കുട്ടികള്‍ ഒളിച്ചോടിയതിന്റെ കാരണം കേട്ട പോലീസ് തലയില്‍ കൈവച്ചു

girlsസ്കൂളിലേക്ക് പോയ രണ്ടു പെണ്‍കുട്ടികള്‍, ഒന്‍പതിലും പ്ലസ്‌വണ്ണിലും പഠിക്കുന്നവര്‍ ഒളിച്ചോടിയ കഥയാണ് ഇന്നലെ കോട്ടയത്തെ ഞെട്ടിച്ചത്. നാട്ടുകാരും പോലീസും വലവിരിച്ചതോടെ ഒടുവില്‍ പെണ്‍കുട്ടികള്‍ വലയിലായി. എരുമേലി സ്വദേശിനികളായ പെണ്‍കുട്ടികളാണ് ഒരു നാടിനെ കുറെനേരത്തേക്ക് വിഷമിപ്പിച്ചത്. പോലീസ് പിടിയിലായപ്പോള്‍ പെണ്‍കുട്ടികള്‍ പറഞ്ഞ കഥകേട്ട് തലയില്‍ കൈവച്ചിരിക്കുകയാണ് പോലീസുകാര്‍.

സംഭവം ഇങ്ങനെ: സ്കൂള്‍ യൂണിഫോം ധരിച്ച് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികള്‍ മറ്റൊരു വീട്ടില്‍ കയറി വസ്ത്രം മാറി ഒളിച്ചോടി. സ്കൂളില്‍ ഹാജരെടുത്തപ്പോള്‍ ഈ കുട്ടികളില്ല. വീട്ടില്‍ വിളിച്ചപ്പോള്‍ കുട്ടികള്‍ സ്കൂളിലേക്കു പോയെന്ന വിവരമാണ് കിട്ടിയത്. ആധി കയറിയ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി. പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ച പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെണ്‍കുട്ടികളുടെ സാന്നിധ്യം കണ്ടെത്തി. ഇരുവരും കോട്ടയം-കുമളി ബസില്‍ കോട്ടയത്തേക്ക് യാത്ര ചെയ്യുന്നതായാണ് കണ്ടെത്തിയത്. ഇതോടെ പോലീസ് ഈ റൂട്ടില്‍ ബസ് പരിശോധന തുടങ്ങി. ഒടുവില്‍ പെണ്‍കുട്ടികളെ ബസില്‍ നിന്ന് കണ്ടെത്തിയെങ്കിലും ഇവര്‍ പേര് മാറ്റിപ്പറഞ്ഞു. സ്റ്റേഷനില്‍ കൊണ്ടുവന്നു ചോദ്യം ചെയ്തതോടെ പെണ്‍കുട്ടികള്‍ സത്യമെല്ലാം തുറന്നുപറഞ്ഞു.

പെണ്‍കുട്ടികള്‍ പറഞ്ഞ കഥ ഇങ്ങനെ- രണ്ടു പെണ്‍കുട്ടികള്‍ക്കും കാമുകന്മാരുണ്ടായിരുന്നു. പാതിരാത്രിയുള്ള ഫോണ്‍വിളിയും തകൃതി. വിളിയും കൊച്ചുവര്‍ത്തമാനവും സ്ഥിരമായതോടെ ഫോണ്‍ റീച്ചാര്‍ജ് ചെയ്യേണ്ടതായി വന്നു. കൈയ്യില്‍ പൈസ തീര്‍ന്നതോടെ ഒന്‍പതാംക്ലാസുകാരി അച്ഛന്റെ എടിഎം കാര്‍ഡില്‍നിന്ന് പൈസ പിന്‍വലിച്ചു. പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയാണ് ഇതിന് സഹായം നല്കിയത്. പണം പിന്‍വലിച്ചെന്ന സന്ദേശം ലഭിച്ച അച്ഛന്‍ പോലീസില്‍ പരാതി കൊടുക്കാന്‍ തയ്യാറെടുത്തു. മകളാണ് പൈസ അടിച്ചുമാറ്റിയതെന്ന് അച്ഛനറിയില്ലല്ലോ! പണി പാളുമെന്ന് മനസിലാക്കിയ പെണ്‍കുട്ടികള്‍ ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു.

Related posts