അക്ഷര നഗരിക്കിനി പുതിയ അതിഥി; കോ​ട്ട​യം ജി​ല്ലാ ക​ള​ക്‌​ട​റാ​യി ജോ​ണ്‍ വി. ​സാ​മു​വ​ല്‍ ചു​മ​ത​ല​യേ​റ്റു

കോ​ട്ട​യം: ജി​ല്ല​യു​ടെ 49ാമ​ത് ക​ള​ക്‌​ട​റാ​യി ജോ​ണ്‍ വി. ​സാ​മു​വ​ല്‍ ഇ​ന്നു രാ​വി​ലെ 10.30 ന് ​ചു​മ​ത​ല​യേ​റ്റു. അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ബീ​ന പി. ​ആ​ന​ന്ദി​ല്‍ നി​ന്നാ​ണു ചു​മ​ത​ല​യേ​റ്റ​ത്. ജി​ല്ല​യു​ടെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​നാ​യി ശ്ര​മി​ക്കു​മെ​ന്നു ചു​മ​ത​ല​യേ​റ്റ ക​ള​ക്‌​ട​ര്‍ പ​റ​ഞ്ഞു.

2015 ഐ​എ​എ​സ് ബാ​ച്ചു​കാ​ര​നാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ജോ​ണ്‍ വി. ​സാ​മു​വ​ല്‍. പി​ന്നാ​ക്ക വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്‌​ട​റാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​കെ​യാ​ണ് ജി​ല്ലാ ക​ള​ക്ട​റാ​യി നി​യ​മി​ത​നാ​യ​ത്.

ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്‌​ട​ര്‍, ഭൂ​ജ​ല വ​കു​പ്പ് ഡ​യ​റ​ക്‌​ട​ര്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി, ക​ണ്ണൂ​ര്‍ ജി​ല്ലാ ഡെ​വ​ല​പ്മെ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍, ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ക​ണ്‍​ട്രോ​ള​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment