കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ജൂലൈയിൽ

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി രാ​ജി​വ​ച്ചു. അടുത്ത പ്രസിഡന്‍റ് ആരെന്ന് ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് സഖറിയാസ് കുതിരവേലി പറഞ്ഞു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ മേ​രി സെ​ബാ​സ്റ്റ്യ​ൻ, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എ​ന്നി​വ​രും ത​ൽ​സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​ച്ചു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​യു​ഡി​എ​ഫി​ൽ തി​രി​ച്ചെ​ത്തി​യ​തോ​ടെ കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള മു​ൻ​ ധാ​ര​ണ​പ്ര​കാ​ര​മാ​ണു രാ​ജി​ സ​മ​ർ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് മൂ​ന്നി​നാ​ണു സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ​ത്. കോ​ണ്‍​ഗ്ര​സി​ലെ സ​ണ്ണി പാ​ന്പാ​ടി പു​തി​യ പ്ര​സി​ഡ​ന്‍റാ​കും.

കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തെ​ക്കേ​ടം, സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി എ​ന്നി​വ​ർ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജി​സ​മ​ർ​പ്പി​ച്ച​ത്. കേ​ര​ള ​കോ​ണ്‍​ഗ്ര​സി​ന് ഇ​നി ഒ​ന്ന​ര വ​ർ​ഷം കൂ​ടി ബാ​ക്കി​യു​ണ്ടെ​ന്ന് സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി പ​റ​ഞ്ഞു.

അ​വ​സാ​ന​വ​ർ​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി ത​ന്നെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ക്കും. കോ​ണ്‍​ഗ്ര​സ് ഇ​നി​യു​ള്ള ഒ​രു വ​ർ​ഷം പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ക്കും. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ സ്ഥാ​നാ​ർ​ഥി ആ​രാ​ണെ​ന്ന​തു പി​ന്നീ​ട് ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കു​മെ​ന്നും സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി പ​റ​ഞ്ഞു.

സി​പി​എം പി​ന്തു​ണ​യോ​ടെ നേ​ടി​യ സ്ഥാ​ന​മാ​ന​ങ്ങ​ൾ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തോ​ട് അ​നൗ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളും വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ്ഥാ​ന​വു​മാ​ണു കേ​ര​ള കോ​ണ്‍​ഗ്ര​സ് രാ​ജി​വ​ച്ച​ത്.

മ​റ്റു സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ സ​ണ്ണി പാ​ന്പാ​ടി, ബെ​റ്റി റോ​യി, ശ​ശി​ക​ല നാ​യ​ർ എ​ന്നി​വ​രും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ രാ​ജി​വ​യ്ക്കും. ജൂ​ലൈ അ​ഞ്ചി​നും 10നു​മി​ട​യി​ൽ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കും.

Related posts