കോട്ടയം: കോവിഡ് സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോട്ടയം മാർക്കറ്റിൽ ഇന്നു മുതൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മുനിസിപ്പൽ സെക്രട്ടറി, തഹസീൽദാർ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്.
ഇനി ഒരിക്കൽ കൂടി മാർക്കറ്റ് അടച്ചിടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടി എല്ലാവരും സഹകരിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ അറിയിച്ചു.
1ചരക്കുവാഹനങ്ങൾ മാർക്കറ്റിലേക്ക് പ്രവേശിക്കേണ്ടത് കോടിമത ഹെൽപ്പ് ഡെസ്കിലൂടെ മാത്രം.
2അണുനശീകരണം നടത്തി എൻട്രി പാസ് വാങ്ങിയശേഷമായിരിക്കണം പ്രവേശനം.
3എൻട്രി പാസില്ലാത്ത വാഹനങ്ങളെ ലോഡ് ഇറക്കാൻ അനുവദിക്കില്ല.
4ചരക്ക് ഇറക്കിയശേഷം വാഹനങ്ങൾ കോഴിച്ചന്തയിലൂടെ പുറത്തേക്ക് പോകണം.
5ചരക്ക് വാഹനത്തിൽ വരുന്ന ജീവനക്കാർ പുറത്തിറങ്ങരുത്. അവർക്ക് ആവശ്യമായ ഭക്ഷണം, വെള്ളം, ശുചിമുറി സൗകര്യങ്ങൾ എന്നിവ വ്യാപാരികൾ ഒരുക്കി നല്കണം.
6എല്ലാവരും മാസ്ക് ധരിച്ചാണോ വരുന്നതെന്ന് ഉറപ്പുവരുത്തണം.