ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതുതായി നിർമിച്ച കെട്ടിടത്തിൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം നാളെ മുതൽ ആരംഭിക്കുമെങ്കിലും അടിയന്തര ശസ്ത്രക്രിയ വൈകും. അത്യാഹിത വിഭാഗത്തിൽ അടിയന്തിര ശസ്ത്രക്രിയക്കുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തന സജ്ജമാകുവാൻ കാലതാമസം നേരിടും.
നിലവിലെ അത്യാഹിത വിഭാഗം കെട്ടിടത്തിനു എതിർവശത്തായാണ് പുതിയ അത്യാഹിത വിഭാഗം. വാർഡുകളിലേക്ക് പ്രവേശിപ്പിക്കുന്ന രോഗികൾക്ക് അഡ്മിഷൻ ബുക്ക് (കേസ് ഷീറ്റ്) എടുക്കുവാനായി മെഡിസിൻ ഒപിയുടെ എതിർവശത്തായി (ഒന്നാം നില) അഡ്മിഷൻ കൗണ്ടർ മാറ്റിയിട്ടുണ്ട്.
മെഡിസിൻ, ജനറൽ സർജറി, അസ്ഥിരോഗം, ദന്തൽ, നേത്രരോഗം, ഇഎൻടി റേഡിയോളജി എന്നിവയുടെ അത്യാഹിത വിഭാഗങ്ങളാണ് പ്രവർത്തിക്കുക. പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങളുടേയും മെഡിക്കൽ ഓഫീസർ (എംഒ) മാരുടെ സാന്നിധ്യം അത്യാഹിത വിഭാഗങ്ങളിൽ ഉണ്ടായിരിക്കും. ഇസിജി, എക്സ് റേ എന്നിവക്കായി റേഡിയോളി വിഭാഗവും ഉണ്ടാകും.
അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികളെ ഓൾ ഇന്ത്യാ മെഡിക്കൽ സയൻസ് പോലെ രോഗികളെ മൂന്നു വിഭാഗങ്ങളായി തിരിച്ച ശേഷമാണ് ചികിത്സ നൽകുന്നത്. ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ മൂന്നു സോണുകളായി വിഭജിച്ച ശേഷമാണ് ചികിത്സ നൽകുന്നത്. ചുവപ്പു സോണിൽപ്പെട്ട രോഗിക്കു പ്രഥമ ചികിത്സയോടൊപ്പം തന്നെ ചുവന്ന റിബണ്‍ കൈയിൽ കെട്ടും
. പിന്നിടു തുടർന്നുള്ള ചികിത്സയും അനുബന്ധ പരിശോധനക്കും രോഗിക്കു ക്യുവിൽ കാത്തു നിൽക്കേണ്ടി വരില്ല. അതിനു ശേഷമായിരിക്കും മഞ്ഞ റിബണ്‍ കെട്ടിയവർക്കു പരിഗണന നൽകുന്നത്. നിസാര രോഗത്തിനും അത്യാഹിത വിഭാഗത്തിൽ എത്തിച്ചേരുന്നവരുമുണ്ട്. ഇവർക്ക് പച്ച റിബണ്‍ കെട്ടി പ്രഥമ ചികി നൽകി ഉടൻ തന്നെ പറഞ്ഞയക്കും.