കോട്ടയം മെഡിക്കൽ കോളജിൽ കോ​വി​ഡ് രോ​ഗി​ക​ളെ ക​യ​റ്റി ഇ​റ​ക്കു​ന്ന ലി​ഫ്റ്റ് ശു​ചീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് പരാതി


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശ്രു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെ വാ​ർ​ഡി​ൽ നി​ന്നും വി​വി​ധ പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ലി​ഫ്റ്റ് ശു​ചീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം.

പ്ര​ധാ​ന ശ​സ്ത്ര​ക്രിയ തി​യ​റ്റ​റി​ലേ​ക്കു​ള്ള ര​ണ്ടു ലി​ഫ്റ്റു​ക​ൾ അ​ട​ക്കം ഭൂ​രി​പ​ക്ഷം ലി​ഫ്റ്റു​ക​ളും ത​ക​രാ​റി​ലാ​ണ്. ശേ​ഷി​ക്കു​ന്ന മെ​ഡി​സി​ൻ വാ​ർ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ലി​ഫ്റ്റ് വ​ഴി​യാ​ണ് പേ ​വാ​ർ​ഡി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രേ​യും,

നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രേ​യും, എ​ക്സ​റേ, വി​വി​ധ സ്കാ​നിം​ഗ് എ​ന്നീ പ​രി​ശോ​ധ​ന​ക​ൾ വേ​ണ്ടി​വ​രു​ന്പോ​ൾ കൊ​ണ്ടു പോ​കു​ന്ന​ത്. മ​റ്റ് ലി​ഫ്റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യ​തി​നാ​ൽ മ​റ്റു വാ​ർ​ഡു​ക​ളി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളെയും ഈ ​ലി​ഫ്റ്റ് വ​ഴി​യാ​ണ് കൊ​ണ്ടു പോ​കു​ന്ന​ത്.​

കോ​വി​ഡ് രോ​ഗി​ക​ളെ ക​യ​റ്റി​യ ശേ​ഷം ലി​ഫ്റ്റ് ശു​ചിയാ​ക്കി​യി​ല്ലെ​ങ്കി​ൽ, ആ​ശു​പ​ത്രി​യി​ൽ ത​ന്നെ രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളു​ടെ ആ​ക്ഷേ​പം.

Related posts

Leave a Comment