ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐക്യൂ പരിശോധനയ്ക്ക് എത്തുന്ന കുട്ടികൾക്ക് റിപ്പോർട്ട് നൽകുന്നതിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ. മാനസിക- ശാരീരിക വെല്ലുവിളികളുള്ള കുട്ടികളാണ് ഇവിടെ ഐക്യു പരിശോധന്ക്കായി എത്തുന്നത്.
അവരോട് കാരുണ്യ പൂർവമായ സമീപനമാണ് പുലർത്തുന്നത്. അർഹരായ എല്ലാ കുട്ടികൾക്കും നീതി പൂർവമായ ഇടപെടലാണ് ആശുപത്രിയിൽ നിന്നും ബന്ധപ്പെട്ട വിഭാഗം ഡോക്്ടറുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി അടിസ്ഥാന രഹിതമാണെന്നും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അറിയിച്ചു.
പരീക്ഷ സംബന്ധമായ ആനുകൂല്യം ലഭിക്കുന്നതിനും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഫിസിയോതെറാപ്പി വേണ്ടതാണോ എന്നു തീരുമാനിക്കുന്നതിനും അർഹരായ മുഴുവൻ കുട്ടികൾക്കും മെച്ചപ്പെട്ട സംവിധാനവും സഹായ മനോഭാവവുമാണ് ബന്ധപ്പെട്ട വിഭാഗം ചെയ്തു വരുന്നത്.
ആനുകൂല്യം നേടുന്നതിനായി സമീപിച്ച അനർഹരായ കുട്ടികളുടെ അപേക്ഷ തള്ളിയതിന്റെ പ്രതികരണമാണ് ഇപ്പോഴത്തെ വിവാദം എന്നും ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയന നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വിഭാഗം ഡോക്ടർ അറിയിച്ചു.