കോട്ടയംമെഡിക്കൽ കോളജിൽ മരിച്ചയാളുടെ ഫോൺ മോഷണം പോയ സംഭവം;അധികൃതരും പോലീസും കൈയൊഴിഞ്ഞതായി ബന്ധുക്കളുടെ പരാതി


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണ​മ​ട​ഞ്ഞ​യാ​ളി​ന്‍റെ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​രും പോ​ലീ​സും കൈയൊഴി​ഞ്ഞ​താ​യി പ​രാ​തി​ക്കാ​ർ.

സം​ഭ​വ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​രി​യെ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ മ​രി​ച്ച രോ​ഗി​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ച​ത് ഗൗ​ര​വ​പൂ​ർ​വം കാ​ണ​ണ​മെ​ന്നും പ്ര​തി​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് പ​രാ​തി​ക്കാ​രു​ടെ ആ​വ​ശ്യം.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മൗ​നം പാ​ലി​ച്ച​തി​നെത്തു​ർ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സി​നോ​ടും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അ​വി​ടെ​യും അ​നു​കൂ​ല സ​മീ​പ​ന​മ​ല്ലാ​യി​രു​ന്നെ​ന്നു പ​രാ​തി​ക്കാ​ർ പ​റ​യു​ന്നു. ക​ഴി​ഞ്ഞ 17-ന് ​കോ​വി​ഡ് ബാ​ധി​ച്ചു മ​ര​ണ​പ്പെ​ട്ട് സം​ക്രാ​ന്തി സ്വ​ദേ​ശി​യു​ടെ 13,000 രൂ​പാ വി​ല​മ​തി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണാ​ണ് ഐ​സി​യു​വി​ൽ നി​ന്നു മോ​ഷ​ണം പോ​യ​ത്.

കോ​ലോ​ട്ട​ന്പ​ലം ക​രി​പ്പ റോ​ഡി​ലെ ക​ലി​ങ്കി​ന​ട​യി​ൽ നി​ന്നു പ്ര​ദേ​ശ​വാ​സി​യാ​യ കൗ​മാ​ര​ക്കാ​ര​നു ല​ഭി​ച്ച ഫോ​ണ്‍ ബ​ന്ധു​ക്ക​ൾ​ക്കു തി​രി​കെ ല​ഭി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞു.

രോ​ഗി മ​ര​ണ മ​ട​ഞ്ഞ ദി​വ​സം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രേ​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ സം​ഭ​വം വെ​ളി​പ്പെ​ട്ട​ത്.

ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​പ്പെ​ടു​ന്ന പ​ല രോ​ഗി​ക​ളു​ടെ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളും ന​ഷ്ട​പ്പെ​ട്ട​തു സം​ബ​ന്ധി​ച്ചു നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഇ​തി​നോ​ട​കം മെ​ഡി​ക്ക​ൽ കോ​ള​ജ് ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment