കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽകാലിക ജീവനക്കാരിയായ കാമുകി, കാമുകന്റെ ഭാര്യയുമായി കൂട്ടയടി.
ഞായറാഴ്ച ഉച്ചയ്ക്കു മെഡിക്കൽ കോളജ് മൂന്നാം വാർഡിനു സമീപമായിരുന്നു സംഭവം. മെഡിക്കൽ കോളജിൽ അനാഥരോഗികളെ പരിചരിക്കുന്നതിനായി ആശുപത്രി വികസനസമിതി നിയമിച്ച താൽകാലിക ജീവനക്കാരിയാണ് കാമുകി. കാമുകനും വികസനസമിതി നിയമിച്ച ജീവനക്കാരനാണ്.
ഇവർ തമ്മിൽ പ്രണയത്തിലാണെന്നും ഇതുസംബന്ധിച്ച് കാമുകന്റെ വീട്ടിൽ ഭാര്യ നിരന്തരമായി പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായും പറയപ്പെടുന്നു.
കഴിഞ്ഞ ദിവസം മുതൽ ഭാര്യയുടെ പിതൃ സഹോദരൻ മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗത്തിൽ ചികിത്സയിലാണ്.
ഞായറാഴ്ച ഇദ്ദേഹത്തെ സന്ദർശിക്കുന്നതിനായി ഭാര്യ വാർഡിലെത്തിയശേഷം പുറത്തേക്ക് പോകുന്നതിനിടയിൽ കാമുകിയെ കണ്ടു.
ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കവും പിന്നീട് സംഘർഷവും ഉണ്ടാകുകയായിരുന്നു.ഇവർ തമ്മിലുള്ള അടിപിടി കണ്ട് ഓടിയെത്തിയ ചികിത്സയിൽ കഴിയുന്ന രോഗിയുടെ മകൾക്കും കിട്ടി കാമുകിയുടെ വക മർദനം.
ഭാര്യയെ ക്രൂരമായി മർദിച്ചശേഷം കാമുകി അത്യാഹിത വിഭാഗത്തിൽ ചികിത്സയും തേടി. അടി കിട്ടിയെങ്കിലും കേസ് കൊടുക്കാതെ ഭാര്യ വീട്ടിലേക്കും പോയി.
എന്നാൽ കാമുകി ഗാന്ധിനഗർ പോലീസിൽ ഭാര്യയ്ക്കും ചികിത്സയിൽ കഴിയുന്ന രോഗിയുടെ മകൾക്കുമെതിരെ പരാതി നൽകിയിരിക്കുകയാണ്.
പരാതി സംബന്ധിച്ച് ഇരുകൂട്ടരോടും സ്റ്റേഷനിൽ എത്തിച്ചേരാൻ നിർദേശിച്ചിരിക്കുകയാണ് ഗാന്ധിനഗർ പോലീസ്.