കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ  അ​​പൂ​​ർ​​വ ശ​​സ്ത്ര​​ക്രി​​യയിലൂടെ ന​​ട്ടെ​​ല്ലി​​ന്‍റെ വ​​ള​​വു നി​​വ​​ർ​​ത്തി; ചികിത്സാ ചിലവ് ഒരു ലക്ഷത്തിൽ താഴെയെന്ന് ഡോക്ടർമാർ


ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ വീ​​ണ്ടും അ​​പൂ​​ർ​​വ ശ​​സ്ത്ര​​ക്രി​​യ​​യി​​ലൂ​​ടെ പെ​​ൺ​​കു​​ട്ടി​​യു​​ടെ ന​​ട്ടെ​​ല്ലി​​ന്‍റെ വ​​ള​​വു നി​​വ​​ർ​​ത്തി. 14 വ​​യ​​സു​​ള്ള പെ​​ൺ​​കു​​ട്ടി​​ക്കാ​​ണ് ന്യൂ​​റോ സ​​ർ​​ജ​​റി വി​​ഭാ​​ഗ​​ത്തി​​ൽ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​ത്.

ജ​​ന്മ​​നാ​​ലോ വ​​ള​​ർ​​ച്ചാ ഘ​​ട്ട​​ത്തി​​ലോ ന​​ട്ടെ​​ല്ലി​​നു വ​​ള​​വു​​ണ്ടാ​​കു​​ന്ന രോ​​ഗം​​മൂ​​ലം ര​​ണ്ടാ​​ഴ്ച മു​​മ്പാ​​ണ് കു​​ട്ടി​​യെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്.ക​​ഴി​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച ശ​​സ്ത്ര​​ക്രി​​യ ന​​ട​​ക്കു​​ക​​യും ഇ​​ന്ന​​ലെ ഡി​​സ്ചാ​​ർ​​ജ് ചെ​​യ്യു​​ക​​യും ചെ​​യ്തു.

കു​​ട്ടി​​ക്ക് ഇ​​പ്പോ​​ൾ ശ​​രി​​യാ​​യി ന​​ട​​ക്കാ​​മെ​​ന്നു മാ​​ത്ര​​മ​​ല്ല വൈ​​ക​​ല്യാ​​വ​​സ്ഥ തീ​​ർ​​ത്തും മാ​​റു​​ക​​യും ചെ​​യ്തു. സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ ചി​​കി​​ത്സ​​യ്ക്കു ല​​ക്ഷ​​ങ്ങ​​ൾ ചെ​​ല​​വു വ​​രു​​മ്പോ​​ൾ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഒ​​രു ല​​ക്ഷ​​ത്തി​​നു താ​​ഴെ മാ​​ത്ര​​മാ​​ണ് ചെ​​ല​​വാ​​യ​​ത്.

ന്യൂ​​റോ സ​​ർ​​ജ​​റി വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​പി.​​കെ. ബാ​​ല​​കൃ​​ഷ്ണ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള മെ​​ഡി​​ക്ക​​ൽ ടീ​​മാ​​ണ് ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യ​​ത്.

Related posts

Leave a Comment