ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പൂർത്തീകരിച്ച വിവിധ പദ്ധതികളുടേയും പുതിയ നിർമാണ പ്രവർത്തനങ്ങളുടേയും ഉദ്ഘാടനം ആറിന് മന്ത്രി കെ.കെ.ശൈലജ നിർവഹിക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ സുരേഷ് കുറുപ്പ് എംഎൽഎ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എംപി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി.എൻ.വാസവൻ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിതടത്തിൽ, ആർപ്പുക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് എന്നിവർ പ്രസംഗിക്കും.
ആർദ്രം പദ്ധതിയിലൂടെ 8.39 കോടി രൂപാ ചെലവിൽ പൂർത്തീകരിച്ച കംപ്യൂട്ടർവത്കരിച്ച ഒപി ബ്ലോക്കുകൾ, പ്രൈമറിവെയിറ്റിംഗ് ഏരിയ, ഓർത്തോ പീഡിക്സ് വെയിറ്റിംഗ് ഏരിയ, പൾമനറി മെഡിസിൻ വെയിറ്റിംഗ് ഏരിയ, കാൻസർ കെയർ സെന്റർ ഒപി വെയിറ്റിംഗ് എരിയ ഫാർമസി വെയിറ്റിംഗ് ഏരിയ, കാർഡിയോളജി, കാർഡിയോ തൊറാസിക് വെയിറ്റിംഗ് ഏരിയ, സിടിസിമുലേറ്റർ, ഖരമാലിന്യ സംസ്കരണ പ്ലാന്റ്, കാൻസർ കെയർ ഐസിയു, കുട്ടികളുടെ ആശുപത്രിയിലും, ഗൈനക്കോളജി വിഭാഗത്തിലും നവീകരിച്ച മോഡുലാർ ഓപ്പറേഷൻ തീയറ്ററുകൾ, കാർഡിയോളജി-കാർഡിയോ തൊറാസിക് വിഭാഗത്തിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമകേന്ദ്രം, ആധുനീകരിച്ച പവർ ലോണ്ട്രി, നവീകരിച്ച ബയോ മെഡിക്കൽ ഡിപ്പാർട്ട്മെന്റ്, കാലിബ്രേഷൻ ലാബ്, നവീകരിച്ച സൂപ്രണ്ട് ഓഫീസ്, ശൗചാലയ സമുച്ചയം, എന്നിവയാണ് പൂർത്തീകരിച്ച പദ്ധതികൾ.
ബേണ്സ് യൂണിറ്റ്, സ്കിൽ ലാബ്, എം.ഡി.ആർ.യു.വെയ്റ്റിംഗ് ഏരിയ (കാഷ്വാലിറ്റി) ഫാർമസി കോളജ് രണ്ടാം ഘട്ടം, പീഡിയാട്രിക് കാർഡിയാക് ഓപ്പറേഷൻ തീയേറ്റർ, അത്യാഹിത വിഭാഗത്തിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രം ,വാഷിംഗ് ഗ്യാഡ്, എം ആർ ഐ,ഡി.എസ് എ എന്നിവയുടെ നിർമ്മാണ ഉദ്ഘാടനവുമാണ് മന്ത്രി നിർവഹിക്കുന്നത്.