കോട്ടയം: മെഡിക്കല് കോളജില് നിര്മാണത്തിലിരുന്ന കെട്ടിടത്തിനു തീപിടിച്ച സംഭവത്തില് ദൂരൂഹതയുണ്ടെന്ന് ആരോപണം. കെട്ടിടത്തിന്റെ ഒന്നാം നിലയില്നിന്നു പടര്ന്ന തീ മറ്റു നിലകളിലേക്കു വ്യാപിച്ചു.
ഇനി കെട്ടിടം ഉപയോഗിക്കാന് കഴിയുമെന്നു തോന്നുന്നില്ലെന്നു പൊതുമരാമത്തു വകുപ്പ് ടെക്നിക്കല് അസസ്മെന്റ് വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര് രാഷ് ട്രദീപികയോടു പറഞ്ഞു.
നിര്മാണത്തിന് ഉപയോഗിച്ച കമ്പികളും കോണ്ക്രീറ്റുകളും ശക്തമായി ചൂടായതിനാല് കെട്ടിടത്തിനു ബലക്ഷയം സംഭവിക്കാന് സാധ്യതയുണ്ടെന്നും വിദഗ്ധര് അഭിപ്രായപ്പെട്ടു.
ചൂടു പിടിച്ചതോടെ കമ്പി വികസിക്കുകയും ബീമിനു ബലക്ഷയം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. 249 കോടി ചെലവിട്ടാണ് ജനറല് സര്ജറി വാര്ഡ് നിർമിക്കുന്നത്. നിര്മാണത്തില് അപകാത സംഭവിച്ചതാണോ തീപിടിത്തത്തിനു കാരണമെന്നും സംശയിക്കുന്നു.