സ​ർ​ക്കാ​രി​നു  പ​ണ​മി​ല്ല; മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൗ​ജ​ന്യ ചി​കി​ത്സ അ​വ​താ​ള​ത്തി​ൽ; നിർധന രോഗികളുടെ  ശസ്ത്രക്രിയകൾ മുടങ്ങുന്നു


കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു വി​ധേ​യ​മാ​കു​ന്ന രോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ​ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​കു​ന്നു.

സൗ​ജ​ന്യ ചി​കി​ത്സാ​പ​ദ്ധ​തി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ വ​രെ മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.

ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളും രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​ണ് ഇ​പ്പോ​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. ന്യൂ​റോ സ​ർ​ജ​റി, ജ​ന​റ​ൽ സ​ർ​ജ​റി, അ​സ്ഥി​രോ​ഗം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ ഇ​തു​മൂ​ലം വ​ല​യു​ക​യാ​ണ്.

ശ​സ്ത്ര​ക്രി​യ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ ഇ​ന​ത്തി​ൽ 113 കോ​ടി രൂ​പ​യാ​ണ് വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ൽ​കാ​നു​ള്ള​ത്.

ഇ​തു ന​ൽ​കാ​ത്ത​തി​നാ​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തു നി​ർ​ത്തി. സ​ർ​ക്കാ​രി​ൽ​നി​ന്ന് ഫ​ണ്ട് ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ച് പ​ണം ന​ൽ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ക​ന്പ​നി​ക​ൾ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​ൻ ത​യാ​റാ​കു​ന്നി​ല്ല.

ക​ഴി​ഞ്ഞ ദി​വ​സം മ​ര​ത്തി​ൽ​നി​ന്നു വീ​ണു പ​രി​ക്കേ​റ്റ മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക്ക് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്നു. ശ​സ്ത്ര​ക്രി​യ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി വാ​ങ്ങാ​ൻ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തെ ബ​ന്ധു​ക്ക​ൾ സ​മീ​പി​ച്ചു. അ​പ്പോ​ഴാ​ണ് പ​ദ്ധ​തി​യി​ൽ ഫ​ണ്ട് ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ പ​ണം കൊ​ടു​ത്തു വാ​ങ്ങാ​ൻ നി​ർ​ദ്ദേ​ശം ല​ഭി​ച്ച​ത്.

രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ കൈ​വ​ശം പ​ണം തി​ക​യാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ​മാ​ർ അ​വ​രു​ടെ കൈ​യി​ൽ​നി​ന്ന് പ​ണം ശേ​ഖ​രി​ച്ച് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​യാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം ഇ​യാ​ളെ ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment