ഗാന്ധിനഗർ: കരൾ മാറ്റ ശസ്ത്രക്രീയക്ക് വിധേയമായ യുവാവിന് കരൾ നൽകിയ ഭാര്യയുടെ വെന്റിലേറ്റർ മാറ്റി.ശസ്ത്രക്രീയക്ക് വിധേയമായ യുവാവിന്റെ വെൻറിലേറ്റർ മാറ്റുന്നതുൾപ്പെടെയുള്ള ആരോഗ്യ പുരോഗതിയെക്കുറിച്ച് രാവിലെ കൂടുന്ന മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം മേധാവി ഡോ. ആർ. എസ്.സിന്ധു അറിയിച്ചു.
തൃശൂർവേലൂർ വട്ടേക്കാട്ട് സുബേഷ് (40) ആണ് ശസ്ത്രക്രീയക്ക് വിധേയമായത്.ഭാര്യ പ്രവിജ (34 ) യുടെ കരളാണ് പ്രീയ തമന്നൽകിയത്.ഇന്നലെ രാവിലെ 6 മണിക്ക് ആരംഭിച്ച ശസ്ത്രക്രീയ രാത്രി 10.30 ന് അവസാനിച്ചുവെങ്കിലും, അതിനു ശേഷമുള്ള തുടർ നടപടി പൂർത്തികരിച്ചപ്പോൾ പുലർച്ചെ 12 മണി കഴിഞ്ഞിരുന്നു.
വിശ്രമരഹിതമായ ഡ്യൂട്ടി രാവിലെ ഏഴിനു തന്നെ ആരംഭിച്ചിരിക്കുകയാണ്. ഡോ. സിന്ധുവിനെ കൂടാതെ ഡോ. ഡൊമിനിക് മാത്യു, ഡോ. ജീവൻ ജോസ്. ഡോ. തുളസി കോട്ടായി, ഓങ്കോളജി സർജറി വിഭാഗം മേധാവി ഡോ. ടി.വി. മുരളി, ജനറൽ സർജൻ ഡോ. ജോസ് സ്റ്റാൻലി, ഡോ. മനൂപ്, അനസ്ത്യേഷ്യ വിഭാഗം മേധാവി ഡോ. ഷീലാ വർഗീസ്, ഡോ.സോജൻ, ഡോ.അനിൽ, ഡോ ദിവ്യ, ഡോ. ടിറ്റോ, ഹെഡ് നേഴ്സ് സുമിത, നഴ്സുമാരായ അനു, ടിൻറു, ജീമോൾ, ഓപ്പറേഷൻ തീയേറ്റർ ടെക്നീഷ്യൻമാരായ ശ്യാം, അനു, വിദ്യ, ചൈത്ര, ശ്രീക്കുട്ടി, തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നുള്ള ഡോക്ടർമാരായ ഷബീർ അലി, ഷിറാസ്, ഹാഷിർ, കെ.എസ്. മനോജ്, ഓപ്പറേഷൻ തിയേറ്റർ ഹെഡ് നഴ്സ് ഗോകുൽ, ഐസിയു സീനിയർ നഴ്സ് ലിജോ, ടെക്നീഷ്യൻ അഭിനന്ദ്, ട്രാസ് പ്ലാന്റ് കോഡിനേറ്റർമാരായ ജിമ്മി ജോർജ്, നീതു, സീനിയർ നഴ്സ് മനു, ടെക്നീഷ്യ·ാരായ സാബു, ജയമോഹൻ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയത്.
ഇവർക്കൊപ്പം നിർദ്ദേശങ്ങളുമായി മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാറും മുഴുവൻ സമയവും ഇവരോടൊപ്പമുണ്ടായിരുന്നുസുബേഷിന്റെ വാർഡ് മെംന്പർ ശുഭ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള ചികിത്സാ ധനസഹായ സമിതിയാണ് ചികിത്സ സഹായം ചെയ്ത് കൊണ്ടിരിക്കുന്നത്.
നവം: 17 നാണ് കോട്ടയം മെഡിക്കൽ കോളജിലെ ഗ്യാസ്ട്രോ എൻ ട്രോളജി വിഭാഗത്തിലെത്തുന്നത്. അന്ന് തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതിനാൽ, മെഡിക്കൽ കോളജ് പരിസരത്ത് ഒരു വാടക വീട് എടുത്ത് നൽകിയിരിക്കുകയായിരുന്നു.
ശസ്ത്രക്രിയക്ക് ശേഷം ആറ് മാസത്തോളം തുടർ ചികിത്സയും, പൂർണവിശ്രമവും ആവശ്യമായതിനാലാണ് സുബേഷിന്റെ നാട്ടുകാർ സൗകര്യം ചെയ്തു കൊടുത്തിരിക്കുകയാണ്.
രക്തം നൽകിയത് കേരള പോലീസ് അസോസിയേഷൻ
ഗാന്ധിനഗർ. കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ന കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയ യുവാവിന് ആവശ്യമായ രക്തം നൽകിയത് കേരള പോലീസ് അസോസിയേഷൻ. കഴിഞ്ഞ മാസംശസ്ത്രക്രീയ നടക്കുമെന്ന റിഞ്ഞ ഉടൻ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ബിനു ഭാസ്കറിൻ്റെ നേതൃത്വത്തിൽ ആറ് കുപ്പി രക്തം നൽകിയിരുന്നു.
ആവശ്യമായി വന്നാൽ ഇനിയും നൽകുവാൻ തയ്യാറാണെന്ന് ഭാരവാഹികൾ അറിയിച്ചു.ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ, കോട്ടയം മെഡിക്കൽ കോളജിലെ ശസ്ത്രക്രീയാസംഘത്തിന് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നന്ദി രേഖപ്പെടുത്തി.