ഗാന്ധിനഗര്: കോട്ടയം മെഡിക്കല് കോളജില് അഞ്ചു വയസുകാരന് കരള് മാറ്റി വച്ചു. പീഡിയാട്രിക് കരള് മാറ്റിവയ്ക്കല് വിജയകരമാ യി പൂർത്തിയാക്കിയത് കോട്ടയം മെഡിക്കല് കോളജില്. സര്ക്കാര് ആശുപത്രികളില് ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ നടക്കുന്നത്.
മലപ്പുറം തിരൂര് സ്വദേശിയായ അഞ്ച് വയസുകാരനാണ് മാതാവ് തന്റെ കരള് പകര്ന്ന് നല്കിയത്. ഒരു വര്ഷത്തിന് മുന്പാണ് അഞ്ചു വയസുകാരന്റെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചത്. പിതാവിന്റെ മരണശേഷം മാതാവാണ് മെഡിക്കല് കോളജ് ആശുപത്രിയില് കുട്ടിയെ എത്തിച്ചുകൊണ്ടിരുന്നത്.
ഗ്യാസ്ട്രോ സര്ജറി വിഭാഗം മേധാവി ഡോ. ആര്. സിന്ധുവിന്റെ നേതൃത്വത്തില് ഹൃദയ ശസ്ത്രക്രിയാ വിഭാഗം തിയറ്ററില് വെള്ളിയാഴ്ച രാവിലെ ആറിന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി പത്തിനു പൂര്ത്തീകരിച്ചു. 16 മണിക്കൂര്നീണ്ടുനിന്ന ശസ്ത്രക്രീയ വിജയകരമായിരുന്നു.
കാര്ഡിയോ തൊറാസിക് മേധാവി ഡോ.ടി. കെ. ജയകുമാര്, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ. പി. ജയപ്രകാശ്, അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോ സര്ജറി വിഭാഗം ഡോക്ടര്മാര് എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ വിജയകരമാക്കിയത്.