ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ യുവാവിനെ ആക്രമിച്ച് പണം തട്ടിയ കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കൊടിത്താനം അമര ഭാഗത്ത് ഒറപ്പാക്കുഴി അനന്തു ഷാജി (24), തെങ്ങണ മാടപ്പള്ളി ഇല്ലിമൂട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന എ. അമൃത് (28) എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ ഇരുവരും ചേര്‍ന്ന് ഞായറാഴ്ച വൈകുന്നേരം മൂന്നിനു കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വാര്‍ഡ് പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ മുന്‍വശം റോഡിലൂടെ നടന്നുപോയ പാമ്പാടി സ്വദേശിയെ തടഞ്ഞുനിര്‍ത്തി ഇയാളുടെ പോക്കറ്റില്‍ ഉണ്ടായിരുന്ന 15,000 രൂപയും എടിഎം കാര്‍ഡും തട്ടിയെടുക്കുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും പിടികൂടുകയുമായിരുന്നു. അനന്തു ഷാജിക്ക് ചങ്ങനാശേരി, തൃക്കൊടിത്താനം, കീഴ്വായ്പൂര്, കോയിപ്രം തുടങ്ങിയ സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകളുണ്ട്.