ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് ബന്ധപ്പെടുന്നതിനു നൽകിയിരുന്ന മൊബൈൽ ഫോണ് നന്പർ ബ്ലോക്ക് ചെയ്തതിനെതിരേ പ്രതിഷേധം. 7025312233 എന്ന നന്പരാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. മറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ മെഡിക്കൽ കോളജിലേക്ക് എത്തിക്കുന്നതിനു ബന്ധപ്പെടുന്ന ഫോണ് നന്പരാണ്.
വെന്റിലേറ്റർ ആവശ്യമായി വരികയാണെങ്കിൽ കോട്ടയം മെഡിക്കൽ കോളജിലേക്കു വിളിക്കുന്നതിനു കഴിഞ്ഞ സെപ്റ്റംബറിൽ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്ക് നൽകിയ നന്പരാണിത്. പൊതുജനങ്ങൾക്ക് ബന്ധപ്പെടുന്നതിനായി നൽകിയിരുന്ന മൊബൈൽ ഫോണ് നന്പർ ബ്ലോക്ക് ചെയ്ത സംഭവം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.