കോട്ടയം മെഡിക്കൽ കോളജിലെ പുതിയ അത്യാഹിത വിഭാഗം ബുധനാഴ്ച മുതൽ തുറക്കും; പച്ച, മഞ്ഞ, ചുവപ്പ് റിബണുകൾകെട്ടി രോഗികളെ തരംതിരിക്കും

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ലേ​ക്ക് ബു​ധ​നാ​ഴ്ച അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​റ്റും. എ​ന്നാ​ൽ ഒ​പി നി​ല​വി​ലു​ള്ള സ്ഥ​ല​ത്തു ത​ന്നെ തു​ട​രും. പു​തി​യ മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ മെ​യ് 27ന് ​മു​ഖ്യ​മ​ന്ത്രി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

മ​റ്റു സം​വി​ധാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗം മാ​റ്റു​ന്ന​തി​ന് കാ​ല​താ​മ​സം നേ​രി​ട്ട​ത്. പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ മൂ​ന്നാ​യി ത​രം തി​രി​ക്കും. ഡ​ൽ​ഹി​യി​ലെ എ​യിം​സ് മാ​തൃ​ക​യി​ലാ​ണ് ചി​കി​ത്സ.

പ​ച്ച, മ​ഞ്ഞ, ചു​വ​പ്പ് എ​ന്നീ റി​ബ​ണ്‍ കെ​ട്ടി​യാ​ണ് രോ​ഗി​ക​ളെ ത​രം തി​രി​ക്കു​ന്ന​ത്. ഗു​രു​ത​ര​മാ​യ രോ​ഗി​ക​ളെ ക​യ്യി​ൽ ചു​വ​ന്ന റി​ബ​ണ്‍ കെ​ട്ടും. ഇ​വ​ർ​ക്ക് തു​ട​ർ​ന്നു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കും. ഇ​ത്ത​രം രോ​ഗി​യു​ടെ കൂ​ടെ നി​ൽ​ക്കു​ന്ന​വ​ർ​ക്ക് മ​രു​ന്നി​നോ ലാ​ബ് പ​രി​ശോ​ധ​ന​യ്ക്കോ ക്യൂ ​നി​ൽ​ക്കേ​ണ്ട​തി​ല്ല. ബു​ധ​നാ​ഴ്ച രാ​വി​ലെ എ​ട്ടി​ന് പു​തി​യ അ​ത്യാ​ഹി​ത വി​ഭാ​ഗം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

Related posts