ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി കോന്പൗണ്ടിൽ വീണ്ടും മോഷണങ്ങളും സാമൂഹ്യ വിരുദ്ധരുടെ ശല്യവും വർധിക്കുന്നു. കോവിഡ് ഭീതി മൂലം മോഷ്ടാക്കളെയും സാമൂഹിക വിരുദ്ധരെയും കസ്റ്റഡിയിലെടുക്കാൻ പോലീസിനു കഴിയുന്നില്ല. കഴിഞ്ഞ വർഷം മെഡിക്കൽ കോളജ്് കോന്പൗണ്ടിൽ ലോട്ടറി വില്പനക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളും ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയവരും മെഡിക്കൽ കോളജ് കോന്പൗണ്ടും ബസ്് സ്റ്റാൻഡ് പരിസരവും കൈവശപ്പെടുത്തിയിരിക്കുകയാണ്. പകൽ സമയങ്ങളിൽ ആശുപത്രി പരിസരത്തിരുന്ന് മദ്യപിക്കുന്നതും വഴിയാത്രക്കാരായ സ്ത്രീകളെ ശല്യം ചെയ്യുന്നതും പതിവ് കാഴ്ചയാണ്. സംഭവമറിഞ്ഞു പ്രദേശത്ത് പോലീസ് എത്തിയാൽ ഇത്തരം സംഘങ്ങൾ ഒളിക്കുകയും ചെയ്യും. ഇത്തരം സംഘങ്ങൾ രാവിലെ ആശുപത്രി പരിസരങ്ങളിൽ ഭിക്ഷ യാചിക്കും. രാത്രി സമയങ്ങളിൽ രോഗികളുടെയും, കൂട്ടിരിപ്പുകാരുടെയും പണവും, മൊബൈലുകളും മോഷ്ടിക്കുകയാണ് ചെയ്യുന്നത്. ഭിക്ഷ യാചിച്ചു കിട്ടുന്ന പണം കൊണ്ട് മദ്യവാങ്ങിയശേഷം അടഞ്ഞു കിടക്കുന്ന ഏതെങ്കിലും കടയുടെ … Continue reading കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിലെ ആ പ്രശ്നം തീരാൻ ‘പോലീസൊന്ന് ഉണർന്നു പ്രവർത്തിച്ചാൽ മാത്രം മതി’ ആശുപത്രി ജീവനക്കാരുടേയും രോഗികളുടേയും അടക്കം പറച്ചിൽ ഇങ്ങനെ….
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed