കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​ലീ​സി​നു​നേ​രേ അ​സ​ഭ്യ​വ​ര്‍​ഷം

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ അ​സ​ഭ്യ​വ​ർ​ഷം. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ന്തേ​വാ​സി​ക​ളാ​യ മൂ​ന്നു സ്ത്രീ​ക​ളാ​ണു പോ​ലീ​സു​കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു സ​മീ​പ​മു​ള്ള വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു​ള്ള​താ​ണ് ഈ ​വി​ശ്ര​മ​കേ​ന്ദ്രം. ഇ​വി​ടെ 50നും 70 ​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള മൂ​ന്നു സ്ത്രീ​ക​ള്‍ മാ​സ​ങ്ങ​ളാ​യി താ​മ​സി​ക്കു​ന്ന വി​വ​രം പോ​ലി​സി​നു ല​ഭി​ച്ചു. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ന്‍ എ​യ്ഡ് പോ​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന എ​എ​സ്ഐ​യും മൂ​ന്നു പോ​ലീ​സു​കാ​രും സ്ഥ​ല​ത്തെ​ത്തി.

തു​ട​ർ​ന്ന്, പോ​ലീ​സു​കാ​ർ​ക്കെ​തി​രേ തെ​റി​യ​ഭി​ഷേ​ക​മാ​യി​രു​ന്നു സ്ത്രീ​ക​ൾ ന​ട​ത്തി​യ​ത്. സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ല്‍​നി​ന്നു വ​നി​ത​ക​ള്‍ എ​ത്തി​യ​പ്പോ​ഴും ഇ​വ​രേ​യും അ​സ​ഭ്യം പ​റ​ഞ്ഞു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ന​ട​ക്കു​ന്ന മോ​ഷ​ണ​ങ്ങ​ൾ​ക്കും സാ​മൂ​ഹ്യ​വി​രു​ദ്ധ ഇ​ട​പാ​ടു​ക​ൾ​ക്കു​മാ​ണു സ്ത്രീ​ക​ള്‍ ഇ​വി​ടെ താ​മ​സി​ക്കു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം.

Related posts

Leave a Comment