30 ഡോ​​ക്ട​​ർ​​മാ​​ർ അ​​ട​​ക്കം 80 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​​വി​​ഡ് ! കോ​​ട്ട​​യം മെഡിക്കൽ കോളജ് അടച്ചു; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ 30 ഡോ​​ക്ട​​ർ​​മാ​​ർ അ​​ട​​ക്കം 80 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​തി​​നെ​ത്തു​ട​​ർ​​ന്ന് കോ​​ള​​ജി​​ലെ റെ​​ഗു​​ല​​ർ ക്ലാ​​സ് ര​​ണ്ടാ​​ഴ്ച​​ത്തേ​​യ്ക്ക് നി​​ർ​​ത്തി​​വ​ച്ചു.

മു​​ൻ​​കൂ​​ട്ടി നി​​ശ്ച​​യി​​ച്ച ത​​ട​​ക്ക​​മു​​ള്ള മു​​ഴു​​വ​​ൻ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലേ​​യും ശ​​സ്ത്ര​​ക്രി​​യ​​ക​​ളും മാ​​റ്റി.

ഒ​​ര​​റി​​യി​​പ്പു​​ണ്ടാ​​കു​​ന്ന​​തു​​വ​​രെ അ​​തീ​​വ ഗൗ​​ര​​വ​​മു​​ള്ള ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ മാ​​ത്ര​​മേ ന​​ട​​ത്തു​​ക​​യു​​ള്ളൂ​വെ​​ന്ന് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. രോ​​ഗി സ​​ന്ദ​​ർ​​ശ​​നം പൂ​​ർ​​ണ​​മാ​​യി നി​​രോ​​ധി​​ച്ചു.

ഒ​​രു രോ​​ഗി​​യോ​​ടൊ​​പ്പം ഒ​​രു കൂ​​ട്ടി​​രി​​പ്പു​​കാ​​രെ മാ​​ത്ര​​മേ അ​​നു​​വ​​ദി​​ക്കൂ. ഒ​​ന്നി​​ൽ കൂ​​ടു​​ത​​ൽ കൂ​​ട്ടി​​രി​​പ്പു​​കാ​​ർ വേ​​ണ​​മെ​​ങ്കി​​ൽ ബ​​ന്ധ​​പ്പെ​​ട്ട ഡോ​​ക്ട​​റു​​ടെ അ​​നു​​മ​​തി വാ​​ങ്ങ​​ണം. ആ​​ശു​​പ​​ത്രി പ​​രി​​സ​​ര​​ത്ത് കൂ​​ട്ടം കൂ​​ടാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ല.

ഒ​​പി​​യി​​ലെ തി​​ര​​ക്ക് ഒ​​ഴി​​വാ​​ക്കാ​​ൻ നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തും. രോ​​ഗി​​ക​​ളു​​മാ​​യി വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ രോ​​ഗി​​ക​​ളെ ഇ​​റ​​ക്കി​​യ ശേ​​ഷം വ​ള​പ്പി​ന് വെ​ളി​യി​ൽ പോ​ക​ണം.

ചെ​​റി​​യ രോ​​ഗ​​ങ്ങ​​ൾ​​ക്ക് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ തേ​​ടി​​യെ​​ത്താ​​തെ അ​​താ​​ത് മേ​​ഖ​​ല​​ക​​ളി​​ലെ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ പോ​​കേ​​ണ്ട​​താ​​ണെ​​ന്നും മ​​റ്റ് ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ​​നി​​ന്നും വ​​ള​​രെ അ​​ടി​​യ​​ന്തി​​ര സ്വ​​ഭാ​​വ​​മു​​ള്ള രോ​​ഗി​​ക​​ളെ മാ​​ത്ര​​മേ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്ക് അ​​യാ​​ക്കാ​​വൂ എ​​ന്നും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.

Related posts

Leave a Comment